ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിന്റെ വെളിപ്പെടുത്തലുകളെന്ന തരത്തില്‍ പാകിസ്ഥാന് പുറത്തുവിട്ട വീഡിയോ വിശ്വാസ യോഗ്യമല്ലെന്ന് ഇന്ത്യ. പാകിസ്ഥാന് നടത്തുന്ന ഇത്തരം പ്രചാരണങ്ങളില്‍ ആശ്ചര്യപ്പെടാനില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. പ്രചാരണ തന്ത്രത്തിന്റെ ഭാഗമായാണ് പാകിസ്ഥാന് വീഡിയോ പുറത്തുവിട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രാചരണ തന്ത്രങ്ങള്‍ക്ക് യാതൊരു വിശ്വാസ്യതയുമില്ല. തടവില്‍ കഴിയുന്നയാളെക്കൊണ്ട് താന്‍ സന്തുഷ്ടമാണെന്ന് നിര്‍ബന്ധിച്ച് പറയിക്കുന്നതിനെപ്പറ്റി ഒന്നും പ്രതികരിക്കാനില്ല. രാജ്യാന്തര സമൂഹത്തോടുള്ള ബാധ്യത നിറവേറ്റാന്‍ പാകിസ്ഥാന് തയ്യാറാകണം. ഇന്ത്യന്‍ പൗരന്റെ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കാന്‍ പാടില്ല. കുല്ഭൂഷണ് ജാദവിനെ സന്ദര്‍ശിക്കാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുയാണ് വേണ്ടതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ഇന്ത്യന്‍ ചാരനെന്നാരോപിച്ചു പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാദവിന്റെ പുതിയ വിഡിയോ പാക്കിസ്ഥാന് ഇന്നാണ് പുറത്തു വിട്ടത്. കുല്ഭൂഷണ് ജാദവ് കുറ്റസമ്മതം നടത്തുന്ന വിഡിയോയില്‍ ഇന്ത്യക്കെതിരെയും സംസാരിക്കുന്നുണ്ട്. ജയിലില്‍ സന്തോഷവാനാണെന്നു പറയുന്ന കുല്ഭൂഷണ് ഡിസംബര്‍ 25നു തന്നെക്കാണാന്‍ വന്ന അമ്മയോടും ഭാര്യയോടും കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തിറങ്ങിയപ്പോള്‍ ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മിഷണര്‍ ആക്രോശിച്ചതായും പറയുന്നു.
Discussion about this post