ഉജ്ജയിന്‍: ഇന്ത്യക്കാര്‍ക്കിടയില്‍ സ്വാര്‍ഥത പാടില്ലെന്ന് ആര്.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത്. സമൂഹത്തിലെ ഭിന്നത ഇല്ലാതാക്കാനും സാമൂഹിക ഐക്യം പരിപോഷിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെത് അവരുടെത്, ചെറിയവര്‍, വലിയവര്‍ തുടങ്ങിയ അതിര് വരമ്പുകളുണ്ടാകരുതെന്നും ഭാഗവത് പറഞ്ഞു. ഭാരതമാതാവിന്റെ 16 അടി നീളമുള്ള പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതൃഭൂമിയെ പുജിക്കുമ്പോള് സമൂഹത്തെ മുഴുവനും ഉള്‍ക്കൊള്ളാന്‍ സാധിക്കണം. സ്വാര്‍ഥതയും വിവേചനവും അരുത്. സ്നേഹബന്ധമുള്ളിടത്ത് സ്വാര്ഥതയുണ്ടാകില്ലെന്നും ഭാഗവത് പറഞ്ഞു. ഇന്ത്യ ഒരു തുണ്ട് ഭൂമി മാത്രമല്ല. അങ്ങനെ കരുതുന്നവര്‍ നമ്മുടെ സഹോദരങ്ങളല്ല, ഇന്ത്യയുടെ സന്തതികളുമല്ല. എല്ലാവരെയും തുല്യരായിക്കണ്ട് വിവേചനത്തെ നാം സ്വയം നശിപ്പിക്കണം. ഡി.എം.കെ സ്ഥാപകനേതാവ് സി.എന്‍ അണ്ണാദുരൈ തമിഴ്നാടിനെ സ്വതന്ത്ര രാജ്യമായി കരുതിയിരുന്ന വ്യക്തിയായിരുന്നു. ഇന്ത്യക്കൊപ്പം നില്‍ക്കേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ 1962-ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ അദ്ദേഹം നിലപാട് മാറ്റി. ആരാണ് ഇത് അണ്ണാദുരൈയെ പഠിപ്പിച്ചത് എല്ലാ പൗരന്മാരിലും രാജ്യസ്നേഹത്തിന്റെ വിത്ത് വിതച്ചത് ഇന്ത്യന്‍ മണ്ണാണെന്നും അദ്ദേഹം പറഞ്ഞു.
വിഭജനത്തിനു മുമ്പുള്ള ഭാരതമാതാവിന്റെ രൂപമാണ് നാം ആരാധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ വിശ്വസിക്കുന്നത് വസുദൈവ കുടുംബകം എന്ന ആശയത്തിലാണ്. ലോകം മുഴുവന്‍ ഒരു കുടംബമാണ് എന്നതാണ് വിശ്വസം. നമ്മിലും എല്ലായിടത്തും നാം ദൈവത്തെ കാണുന്നു. ഇന്ത്യന്‍ വിശ്വാസം ഈ ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണെന്നും ആര്.എസ്.എസ് നേതാവ് പറഞ്ഞു.
Discussion about this post