തിരുവനന്തപുരം: എകെജിയ്ക്കെതിരെ വിവാദ പരാമര്‍ശത്തില്‍ വിടി ബല്‍റാം എംഎല്‍എക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. പരാതി പരിശോധിക്കുമെന്നും എംഎല്‍എയോട് വിശദീകരണം തേടുമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. ബല്‍റാമിനെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ നടപടി.
എകെജി ബാലപീഡകനാണെന്ന വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ഭരണതലത്തില്‍ നിന്നും ബല്റാമിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വിഷയത്തില്‍ സ്പീക്കര്‍ ഇടപെടുന്നത്.
ബല്‍റാമിന്റെ പ്രതികരണത്തെ തള്ളി കോണ്‍ഗ്രസില്‍ നിന്നുതന്നെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കെപിസിസി പ്രസിഡന്റ് എംഎം ഹസന്. കെ മുരളീധരന് എംഎല്‍എ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ ബല്‍റാം പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
Discussion about this post