മലപ്പുറം:എകെജിക്കെതിരായ വി.ടി.ബല്‍റാം എംഎല്‍എയുടെ പരാമര്‍ശത്തിനു മറുപടിയായി അക്രമവും അധിക്ഷേപവും നടത്തുന്നതു ശരിയല്ലെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു. ബല്‍റാം ചെയ്തതതിന് അതേരീതിയില്‍ മറുപടി കൊടുക്കുന്നതിനോടു യോജിപ്പില്ല. സമൂഹമാധ്യമങ്ങളിലൂടെ വിവാദമുണ്ടാക്കി ശ്രദ്ധ പിടിച്ചുപറ്റാനാണു ബല്‍റാം ശ്രമിക്കുന്നതെന്നും സാനു പറഞ്ഞു.
ആര്‍ക്കും ഏതു കാര്യങ്ങളിലും അഭിപ്രായ പ്രകടനം നടത്താം. പക്ഷേ, ആരും ആരെയും അധിക്ഷേപിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അഭിപ്രായം പറയുന്നവരെ അക്രമത്തിലൂടെ നേരിടുന്നതിനോടു യോജിക്കാന്‍ കഴിയില്ലെന്നും സാനു പറഞ്ഞു.
Discussion about this post