തിരുവനന്തപുരം: മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള ഭൂമി കൈയേറ്റ കേസ് അന്വേഷിക്കാന്വിജിലന്സ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റാണ് ഇനി കേസ് അന്വേഷിക്കുക. നേരത്തെ കേസ് അന്വേഷിച്ച കോട്ടയം യൂണിറ്റിലെ ആരും പുതിയ സംഘത്തില്‍ ഇല്ല.
പ്രാഥമിക അന്വേഷണം നടത്തിയ ആദ്യ സംഘമാണ് വലിയകുളം സീറോജെട്ടി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് കൈയേറ്റം നടത്തിയെന്നാരോപിച്ച് തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടത്.നടപടിക്രമത്തിന്റെ ഭാഗമാണ് അന്വേഷണ കൈമാറ്റം എന്നാണ് വിജിലന്‍സ് അധികൃതര്‍ നല്കുന്ന വിശദീകരണം. അതേസമയം കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് പരാതിക്കാരുടെ ആരോപണം.
ആലപ്പുഴ ജില്ലാകളക്ടര്‍ ടി.വി.അനുപമ നല്കിയ റിപ്പോര്‍ട്ടിന് സമാനമായിട്ടുള്ള റിപ്പോര്‍ട്ടായിരുന്നു നേരത്തെ ആദ്യ വിജിലന്‍സ് അന്വേഷണ സംഘം നല്‍കിയിരുന്നത്. തോമസ് ചാണ്ടി നടത്തിയ ചട്ടലംഘനങ്ങള്‍ വളരെ കൃത്യതയോടെ കോട്ടയം യൂണിറ്റിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇത്തരം കണ്ടെത്തലുകളെല്ലാം നടത്തിയ സംഘത്തിലെ ഒരാളെ പോലും ഉള്‍പ്പെടുത്താതെ പുതിയ സംഘത്തെ നിയോഗിച്ചതില്‍ സംശയങ്ങളുണ്ടെന്നാണ് കേസുകളിലെ പരാതിക്കാര്‍ ആരോപിക്കുന്നത്.
എന്നാല്‍ സാധാരാണ ദ്രുതപരിശോധന നടത്തുന്നത് ഒരു അന്വേഷണ സംഘവും വിശദമായ അന്വേഷണത്തിന് മറ്റൊരു സംഘത്തെയുമാണ് നിയോഗിക്കുന്നത് എന്നാണ് വിജിലന്‍സിന്റെ വിശദീകരണം.
Discussion about this post