ഇടമുറിയാതെയുള്ള മഴക്കാലം വന്നെത്തിയിരിക്കുകയാണ്. തോരാമഴയ്ക്ക് ശേഷം ഓണം. അതിനായുള്ള കാത്തിരിപ്പ് ഇപ്പോഴെ ആരംഭിച്ചു കഴിഞ്ഞു മലയാളികൾ. പൂവിളിയും സദ്യയുമൊക്കെയായി ഈ തവണ ഓണം ആഘോഷിക്കുമ്പോൾ വ്യത്യസ്തമായിരിക്കും നമ്മുടെ ആശംസകളുമെന്ന് ഓർമ്മപ്പെടുത്തുകയാണ് നടനും സംവിധായകനുമായ രമേശ് പിഷാരടി. എഐ വിളങ്ങുന്ന ഓണാശംസയാകുമെന്നാണ് അദ്ദേഹം പറയുന്നത്.
കുറിപ്പിന്റെ പൂർണരൂപം
AI കണ്ടന്റുകൾ നിറയുന്ന ആദ്യത്തെ ഓണം ആയിരിക്കും ഇത്തവണ.
അമേരിക്കൻ പ്രസിഡന്റ് ട്രമ്പും
ഫുട് ബോൾ താരം റൊണാൾഡോയും ഉൾപ്പടെ
പലരും നമുക്ക് ആശംസകൾ നേരും.
അന്യഗ്രഹ ജീവികൾ പോലും
വടം വലിക്കും….പുലികളിക്കും.
പൂ പറിക്കാൻ പോകുന്ന കുരുന്നുകളയി മമ്മുക്കയുടെയും ലാലേട്ടന്റെയും ബാല്യം നാം കാണും.
കാഴ്ചകളുടെ ഒരാഴ്ച തന്നെ കടന്നു പോകും. .
അപ്പോൾ AI കാഴ്ചകൾക്ക് വില കൂടും
പിന്നെ ഇതിനുംഅപ്പുറമുള്ള ഓണം ആകുമ്പോഴേക്കും കാണുന്നതിലെ സത്യവും മിഥ്യയും തിരിച്ചറിയാൻ നമുക്ക് പറ്റാതെയാകും….
അപ്പോൾ
സത്യത്തിനു സത്യമായും വില കൂടും ??
മരച്ചോട്ടിൽ ഇരുന്നപ്പോൾ ആണല്ലോ…
ന്യൂട്ടനും…ബുദ്ധനും.
Discussion about this post