തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ ഹൈക്കോടതിയില്‍നിന്നുണ്ടായ രൂക്ഷവിമര്‍ശനത്തിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. പാഠം അഞ്ച് സത്യത്തിന്റെ കണക്ക് എന്ന തലക്കെട്ടിലാണ് കുറിപ്പ്.
പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിനു നേര്‍ക്ക് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഇന്നുണ്ടായത്. ഊഹാപോഹങ്ങളാണ് ജേക്കബ് തോമസ് വസ്തുതകളായി അവതരിപ്പിക്കുന്നതെന്ന് കോടതി പറഞ്ഞു. പാറ്റൂര്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം ഉണ്ടായത്.
https://www.facebook.com/drjacobthomasips/photos/a.537086933113421.1073741828.536792206476227/936011286554315/?type=3
Discussion about this post