ആര്‍.എസ്.എസിന്റെ ശക്തി ആരെയും ഭയപ്പെടുത്താനല്ലെന്നും അതിന് സാമൂഹ്യ ലക്ഷ്യമുണ്ടെന്നും ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് പറഞ്ഞു. ആസാമില്‍ ആര്‍.എസ്.എസ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഭാഗവത്. സംഘത്തിന്റെ സംസ്‌കാരത്തെ അടുത്തറിയാന്‍ എല്ലാവരും ശ്രമിക്കണം. അമ്മമാരും സഹോദരിമാരും തങ്ങളുടെ മക്കലെ ശാഖയിലേക്ക് അയച്ച് സംഘടനയുടെ ആശയം അവരെ പഠിപ്പിക്കണമെന്നും ഭാഗവത് പറഞ്ഞു.
ഭാഷയും വിശ്വാസവും ആചാരങ്ങളുമെല്ലാം വ്യത്യസ്തമാണങ്കിലും ഹിന്ദുത്വമാണ് ഇന്ത്യയെ യോജിപ്പിച്ചത്.
ഇന്ത്യ ഹിന്ദുരാഷ്ട്രമായതിനാല്‍ ആണ്. പാകിസ്ഥാനും ബംഗ്ലാദേശും വേറെ രാജ്യങ്ങളായി നില്‍ക്കുന്നത് ഹിന്ദുത്വത്തെ അംഗീകരിക്കാത്തത് കൊണ്ടാണ്. ഭാരതത്തിന്റെ ഭാഗമായ ഹാരപ്പയും മോഹന്‍ജദാരോയും ഇപ്പോള്‍ പാകിസ്ഥാനിലാണ്. പക്ഷെ ഇത് അംഗീകരിക്കാന്‍ പാകിസ്താന്‍ തയ്യാറാവുന്നില്ല. ബംഗ്ലാ സംസാരിക്കുന്നുണ്ടെങ്കില്‍ പോലും ബംഗ്ലാദേശ് വേറെ രാജ്യമാണ്.
വിവിധ ആദിവാസി നേതാക്കളെയടക്കം ക്ഷണിച്ചാണ് ആര്‍.എസ്.എസ് പരിപാടി സംഘടിപ്പിച്ചത്.
Discussion about this post