കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകത്തില്‍ സിപിഎമ്മിന്റെ പങ്ക് വെളിപ്പെടുത്തി പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം വരമ്പത്ത് നല്‍കിയ കൂലിയായിരുന്നുവെന്നാണ് പി ജയരാജന്‍ പ്രസംഗിച്ചത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ധര്‍മ്മടത്ത് സി.പി.എം സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു ജയരാജന്റെ ഈ വെളിപ്പെടുത്തലെന്ന് ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു
വാടിക്കല്‍ രാമകൃഷ്ണനെ 1969ലാണ് സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത്. ധര്‍മ്മടം മേഖലയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് പത്ത് മിനുറ്റിനുള്ളില്‍ നടത്തിയ തിരിച്ചടിയിലാണ് രാമകൃഷ്ണന്‍ കൊല്ലപ്പെട്ടത്. ഇത് വരമ്പത്ത് നല്‍കിയ കൂലിയായിരുന്നു എന്നാണ് പി.ജയരാജന്‍ തുറന്നടിച്ചത്. ജില്ലയില്‍ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ ആദ്യ ആര്‍എസ്എസുകാരനായിരുന്നു വാടിക്കല്‍ രാമകൃഷ്ണന്‍. ജില്ലയിലെ രാഷ്ട്രീയ കൊലപാതകം തുടങ്ങിവെച്ചത് ഞങ്ങളാണെന്ന് പറയാതെ പറയുകയാണ് സിപിഎം എന്ന വിമര്‍ശനവുമായി ആര്‍എസ്എസ് രംഗത്തെത്തി.
Discussion about this post