ഇസ്ലമാബാദ്: പാക് താലിബാന് സ്വന്തമായി നിര്‍മിച്ച മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി അവകാശവാദം. പാക് താലിബാന് സംഘടനയായ തെഹ് രിക് ഇ താലിബാന്് പരീക്ഷണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത പുറത്തുവിട്ടു.
ഒമര്‍ 1 എന്ന് പേരിട്ട മിസൈലിന്റെ പ്രഹരശേഷി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വളരെ എളുപ്പം കൂട്ടിച്ചേര്‍ക്കാവുന്നതും അഴിച്ചുമാറ്റാവുന്നതുമായ രീതിയാണ് അവലംബിച്ചിട്ടുള്ളതെന്നും വീഡിയോ ദൃശ്യങ്ങള്‍ക്കൊപ്പമുള്ള വിവരണത്തില്‍ പറയുന്നുണ്ട്. മിസൈല്‍ വികസിപ്പിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളും വീഡിയോയില്‍ പറയുന്നു.
ആധുനീക ആയുധങ്ങള്‍ വികസിപ്പിക്കുന്നതിന് തങ്ങളുടെ എന്‍ജിനീയറിംഗ് യൂണിറ്റ് ശേഷി കൈവരിച്ചെന്ന് ഇതോടെ വ്യക്തമായതായും തെഹ് രിക് ഇ താലിബാന് വക്താവ് മുഹമ്മദ് ഖുറസാനി പ്രസ്താവനയില്‍ പറഞ്ഞു.
സാങ്കേതികതയുടെ പുരോഗമനം പൂര്‍ണമായി ഉള്‍ക്കൊണ്ട് പുതിയ ആയുധങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് പാക് താലിബാന്. ചാവേറുകള്‍ക്കായി പുതിയ സ്ഫോടക വസ്തുക്കളും ജാമറുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള സ്ഫോടക വസ്തുക്കളും ഇത്തരത്തില്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്നും ഖുറസാനി അറിയിച്ചു.
Discussion about this post