Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

കാര്‍ഷിക മേഖല തളര്‍ച്ചയിലെന്ന് ധനമന്ത്രി, ഭൂ നികുതിയും ന്യായവിലയും കൂട്ടി, തീരദേശത്തിന് പ്രത്യേക പാക്കേജ്, കേന്ദ്രവിമര്‍ശനം നിറച്ച് തോമസ് ഐസകിന്റെ ബജററ്

by Brave India Desk
Feb 2, 2018, 02:55 pm IST
in Kerala
Share on FacebookTweetWhatsAppTelegram


തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തീക പ്രതിസന്ധിയിലൂടെ കടന്നു പോകവേ കേന്ദ്ര സമീപനത്തെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ്. തീരദേശത്തിന് 200 കോടിയുടെ പാക്കേജ് ഉള്‍പ്പടെ വിവിധ ക്ഷേമ പദ്ധതികള്‍ മുന്നോട്ടുവെക്കുന്ന ബജറ്റില്‍ ഭൂമികുതി വര്‍ദ്ധന ഉള്‍പ്പടെ നികുതി നിര്‍ദ്ദേശങ്ങളും ഉണ്ട്.
സംസ്ഥാനത്തെ ഭൂനികുതി വര്‍ധിപ്പിച്ചു. 2015 ലെ ഭൂനികുതി പുനസ്ഥാപിച്ച നിര്‍ദ്ദേശം പ്രതിഷേധത്തിന് വഴിവെച്ചേക്കും. ഭൂമികുതി വര്‍ദ്ധനയിലൂടെ ് 100 കോടി രൂപ അധികവരുമാനമാണ് ലക്ഷ്യമിടുന്നത്. എതിര്‍പ്പിനെ തുടര്‍ന്ന് നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചതാണ് ഈ നികുതി പരിഷ്‌ക്കാരം.

സംസ്ഥാനത്തെ കാര്‍ഷിക മേഖല തളര്‍ച്ചയിലാണെന്ന് ധനമന്ത്രി സമ്മതിച്ചു. കൃഷിയും കര്‍ഷകരും വളരുന്നില്ല. ഗുണമേന്മയുള്ള വിത്തുകള്‍ ലഭ്യമാക്കുന്നതിന് 21 കോടിരൂപ അനുവദിക്കുമെന്നും വിള ആരോഗ്യം ഉറപ്പാക്കാന്‍ 54 കോടി രൂപ മാറ്റിവയ്ക്കുമെന്നും ധനമന്ത്രി അറിയിച്ചു.നാളികേര കൃഷിക്ക് 50 കോടി രൂപ മാറ്റി വെക്കും. മൂല്യവര്‍ധനയ്ക്ക് കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശത്തിന് 2000 കോടിയുടെ പാക്കേജ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിന്റെ ആദ്യം പ്രഖ്യാപിച്ചു.മല്‍സ്യമേഖലയുടെ മൊത്തം അടങ്കല്‍ 600 കോടി.തീരദേശഗ്രാമങ്ങളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തും.ഓഖി ദുരന്തം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കൈക്കൊള്ളേണ്ട പ്രവര്‍ത്തനങ്ങളില്‍ ഒരു മാതൃകയായെന്ന് ധനമന്ത്രി അവകാശപ്പെട്ടു.

കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി തീര്‍ക്കാനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റ് മുന്നോട്ടുവെക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കെഎസ്ആര്‍സിയെ വിഭജിക്കും. മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കും. വരവും ചിലവും തമ്മിലുള്ള അന്തരം സര്‍ക്കാര്‍ നികത്തും.കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക 2018 മാര്‍ച്ച് മാസത്തിന് മുന്‍പ് പൂര്‍ണ്ണമായും കൊടുത്തു തീര്‍ക്കുമെന്നും ധനമന്ത്രി അറിയിച്ചു.
കെഎസ്ആര്‍ടിസിക്ക് പ്രത്യേക പാക്കേജ് മാര്‍ച്ച് മാസത്തില്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന്റെ കിഫ്ബി ബാധ്യതകളെക്കുറിച്ച് ആശങ്കകള്‍ വേണ്ടെന്ന് ധനമന്ത്രി പറഞ്ഞു. സാമ്പത്തിക ബാധ്യതകള്‍ കണക്കിലെടുത്ത് മാത്രമേ കിഫ്ബി ബോര്‍ഡ് പദ്ധതികള്‍ക്ക് അനുമതി നല്‍കുകയുള്ളുവെന്നു പറഞ്ഞ ധനമന്ത്രി കിഫ്ബി വഴി 900 കോടിയുടെ നിക്ഷേപം നടത്തുമെന്നും വ്യക്തമാക്കി. എന്നാല്‍, കിഫ്ബി അക്ഷയനിധിയാണെന്ന് കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച, പിണറായി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റില്‍ കേന്ദ്രസര്‍ക്കാരിന് രൂക്ഷ വിമര്‍ശനം. സംസ്ഥാനങ്ങളെ സാമ്പത്തിക അച്ചടക്കം പഠിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അച്ചടക്കം പാലിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജിഎസ്ടി അടക്കമുള്ള പരിഷ്‌കരണങ്ങളിലൂടെ സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം കവര്‍ന്നുവെന്നും ബജറ്റില്‍ വിമര്‍ശനമുണ്ട്.

നേരത്തെ, കേന്ദ്രസര്‍ക്കാരിനെ ഉന്നംവച്ചുള്ള വിമര്‍ശനങ്ങളുമായാണ് ഐസക്ക് ബജറ്റ് അവതരണത്തിന്റെ തുടക്കം മുതല്‍ നടത്തിയത്. വികസന കാര്യങ്ങളിലടക്കം മികച്ച രീതിയില്‍ മുന്നോട്ട് പോകുമ്പോഴും സംസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടാനാണ് ചില വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നതെന്നായിരുന്നു വിമര്‍ശനം.


പ്രഖ്യാപനങ്ങള്‍-

ഗെയില്‍ പൈപ്പ്‌ലൈന്‍ കടന്നു പോകുന്ന എല്ലാ സ്ഥലങ്ങളിലും സിറ്റി ഗ്യാസ് മാതൃകയില്‍ ഗ്യാസ് വിതരണം ഏര്‍പ്പെടുത്തും.

കെഎസ്ആര്‍സിയെ വിഭജിക്കും. മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കും. വരവും ചിലവും തമ്മിലുള്ള അന്തരം സര്‍ക്കാര്‍ നികത്തും.
കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക 2018 മാര്‍ച്ച് മാസത്തിന് മുന്‍പ് പൂര്‍ണ്ണമായും കൊടുത്തു തീര്‍ക്കുമെന്നും ധനമന്ത്രി 
കെഎസ്ആര്‍ടിസിക്ക് പ്രത്യേക പാക്കേജ് മാര്‍ച്ച് മാസത്തില്‍ നടപ്പാക്കും

സംസ്ഥാനത്തെ ഭൂനികുതി വര്‍ധിപ്പിച്ചു. 2015 ലെ ഭൂനികുതി പുനസ്ഥാപിച്ചു. ഇതിലൂടെ ലക്ഷ്യമിടുന്നത് 100 കോടി രൂപ അധികവരുമാനം. 

അയല്‍ക്കൂട്ട വര്‍ഷമായി ആചരിക്കും. ബജറ്റിന്റെ 13.6 ശതമാനം സ്ത്രീകേന്ദ്രീകൃത പദ്ധതികള്‍ക്ക്

നിര്‍ഭയ വീടുകള്‍ക്ക് 5 കോടി 

അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം ഇരട്ടിയാക്കി – 2000 രൂപ. 

പട്ടിക വര്‍ഗ വികസനത്തിന് 48 കോടി 

ന്യൂനപക്ഷ ക്ഷേമത്തിന് 91 കോടി 

ട്രാന്‍സജഡര്‍ ക്ഷേമത്തിന് 10 കോടി 

കൊച്ചിയില്‍ വനിതകള്‍ക്കായി ഷീ ലോഡ്ജ് 

കുടുംബശ്രീക്ക് 20 ഇന പദ്ധതികള്‍ നടപ്പിലാക്കും 

കുടുംബശ്രീക്ക് 200 കോടി. 

വിവാഹധനസഹായം 10,000 രൂപയില്‍ നിന്ന് 40,000 രൂപയാക്കി

 

 

കേന്ദ്രത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് മാനദണ്ഡങ്ങള്‍ കേരളത്തിനു തിരിച്ചടി. ആര്‍എസ്ബിവൈ ഉപഭോക്താക്കളില്‍ പലരും ഇതോടെ ഇന്‍ഷുറന്‍സില്‍ നിന്ന് പുറത്തായെന്നും ധനമന്ത്രി

എല്ലാ താലൂക്ക് ആശുപത്രികളിലും ഹൃദയാരോഗ്യ ചികില്‍സാ വിഭാഗം ഉറപ്പാക്കും.

എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജി വിഭാഗം ഏര്‍പ്പെടുത്തും.

മലബാര്‍ കാന്‍സര്‍ സെനററിനെ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും.

ലൈഫ് പാര്‍പ്പിടപദ്ധതിക്കു 2500 കോടി രൂപ വകയിരുത്തി

സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ മികച്ചതെന്ന് ധനമന്ത്രി. കേരളത്തിന്റേത് 7.4 ശതമാനമെങ്കില്‍ രാജ്യത്തിന്റേത് 7.1 ശതമാനം മാത്രം.

പ്രവാസികള്‍ കൂടുതലായി എന്‍ആര്‍ഐ ചിട്ടികളില്‍ ചേര്‍ന്നാല്‍ അത് സംസ്ഥാനത്തിന്റെ വികസനത്തിന് പിന്തുണയാകും

വലിയതോതില്‍ ഐജിഎസ്ടി ചോര്‍ച്ച സംഭവിക്കുന്നുവെന്നത് വാസ്തവം. ഇത് തടയുന്നതിനായി ഇ-ഡിക്ലറേഷന്‍ സംവിധാനം നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും കേന്ദ്രനിലപാട് അതിനെതിരായി

ജിഎസ്ടി ഭരണസംവിധാനം ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. ഇത് നികുതിപിരിവിനെ ബാധിച്ചു.

ജിഎസ്ടി നടപ്പാക്കലിലെ അപാകത സംസ്ഥാനത്തിന് തിരിച്ചടിയായി

. ജിഎസ്ടി വന്നതോടെ ചെക്ക് പോസ്റ്റുകള്‍ നിര്‍ജീവമായി

തീരദേശത്തിന് 2000 കോടിയുടെ പാക്കേജ് ധനമന്ത്രി ആദ്യം പ്രഖ്യാപിച്ചു.

മല്‍സ്യമേഖലയുടെ മൊത്തം അടങ്കല്‍ 600 കോടി

തീരദേശഗ്രാമങ്ങളില്‍ വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്തും.

സാമ്പത്തികനേട്ടങ്ങളില്‍ കേരളം നമ്പര്‍ വണ്‍ ആണെന്ന് ധനമന്ത്രി

ഓഖി ദുരന്തം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കൈക്കൊള്ളേണ്ട പ്രവര്‍ത്തനങ്ങളില്‍ ഒരു മാതൃകയായെന്ന് ധനമന്ത്രി

Tags: thomas issacbudget 2018
ShareTweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies