
കൊച്ചി: സി.പി.ഐ. ജില്ലാസമ്മേളനങ്ങളില്‍ വിഎസ് അച്യുതാനന്ദന് പങ്കെടുക്കാത്തത് പാര്‍ട്ടി അണികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുന്നു. തിരുവനന്തപുരത്ത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധസമ്മേളനത്തില്‍ ഉദ്ഘാടകനായി ക്ഷണിക്കപ്പെട്ടത് വി.എസ് ആയിരുന്നു.എന്നാല്‍ അവസാനനിമിഷം വിഎസ് പരിപാടിയില്‍ നിന്ന് പിന്‍വാങ്ങി . സി.പി.എം. ജില്ലാനേതൃത്വത്തിന്റെ എതിര്‍പ്പിനേത്തുടര്‍ന്നാണ് വിഎസ് പിന്‍വാങ്ങിയതെന്നാണ് സൂചനകള്‍. സി.പി.ഐ സി.പി.എം. ചേരിപ്പോര് രൂക്ഷമായ എറണാകുളം ജില്ലയില്‍ സി.പി.ഐ. സമ്മേളനത്തിനു വി.എസ്. എത്തുമെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തു വന്നത്. എതിര്‍പ്പവഗണിച്ച് വി.എസ്. എത്തുമെന്ന വിശ്വാസത്തിലായിരുന്നു സി.പി.ഐ. നേതൃത്വം. എന്നാല്‍, സമ്മേളനത്തിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കേ അദ്ദേഹം വരില്ലെന്ന വിവരമാണു ലഭിച്ചത്. കാല്‍മുട്ടിനു വേദനയുള്ളതിനാല്‍ പങ്കെടുക്കില്ലെന്നായിരുന്നു അറിയിപ്പ്.
ഈ സാഹചര്യത്തില്‍ സി.പി.ഐ. സമ്മേളനത്തിലേക്കു വിഎസിനെ ക്ഷണിച്ചതു വിവാദമായിരുന്നു. സമ്മേളനപരിപാടികള്‍ വിശദീകരിച്ച പത്രസമ്മേളനത്തില്‍ സി.പി.ഐ. ജില്ലാ സെക്രട്ടറി പി. രാജു സി.പി.എമ്മിനെതിരേ ആഞ്ഞടിക്കുകയും ചെയ്തു. സമ്മേളനം കഴിയുന്നതോടെ സി.പി.എമ്മില്‍നിന്നു സി.പി.ഐയിലേക്ക് ഒഴുക്കുണ്ടാകുമെന്നും രാജു അവകാശപ്പെട്ടു. അതേ സി.പി.ഐ. സമ്മേളനത്തില്‍ വി.എസ്. എത്തുന്ന വിവരം സി.പി.എം. ജില്ലാനേതൃത്വത്തെ ചൊടിപ്പിച്ചു.
ജില്ലയിലെ സി.പി.ഐ. പരിപാടികളില്‍ മുമ്പും വി.എസ്. പങ്കെടുത്തിട്ടുണ്ട്. അതു തടയാന്‍ സ്വന്തം പാര്‍ട്ടി നേതൃത്വം കിണഞ്ഞു പരിശ്രമിച്ചിട്ടും വി.എസ്. വഴങ്ങിയിരുന്നില്ല. ഇക്കുറി സി.പി.ഐയുടെ പരിപാടിയില്‍നിന്നു വിട്ടുനില്‍ക്കാന്‍ വി.എസിനോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. ജില്ലാനേതൃത്വം സംസ്ഥാനനേതൃത്വത്തിനു കത്തെഴുതി. ഇരുകക്ഷികളും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്ന തൃപ്പൂണിത്തുറയില്‍ സി.പി.ഐ. സമ്മേളനം നടക്കുന്ന സാഹചര്യവും ജില്ലാനേതൃത്വം ചൂണ്ടിക്കാട്ടി.
Discussion about this post