1947ൽ തന്നെ കശ്മീരിലെ തീവ്രവാദികളെ ഫലപ്രദമായി നേരിടേണ്ടതായിരുന്നവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.വിഭജനത്തിനു ശേഷമുള്ള ആദ്യത്തെ ഭീകരാക്രമണമായിരുന്നു അത്. ഇന്ന് ഇന്ത്യ അനുഭവിക്കുന്നത് പതിറ്റാണ്ടുകളായി രാജ്യത്തെ ബാധിച്ച അതേ ഭീകരതയുടെ വികലമായ രൂപമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി.
1947-ൽ പാകിസ്താനെതിരായ സൈനിക ആക്രമണം പാക് അധീന കശ്മീർ തിരിച്ചുപിടിക്കാതെ മുന്നോട്ട് പോകരുതായിരുന്നുവെന്ന് ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേൽ വാദിച്ചിരുന്നുവെന്നും എന്നാൽ അന്നത്തെ കോൺഗ്രസ് സർക്കാർ അദ്ദേഹത്തിന്റെ ഉപദേശം അവഗണിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
‘1947ൽ, മദർ ഇന്ത്യയെ മൂന്ന് ഭാഗങ്ങളായി വിഭജിച്ചപ്പോൾ… ആ രാത്രിയിൽ തന്നെ, കാശ്മീരിന്റെ മണ്ണിൽ ആദ്യത്തെ ഭീകരാക്രമണം നടന്നു. മദർ ഇന്ത്യയുടെ ഒരു ഭാഗം ‘മുജാഹിദീൻ’ എന്ന പേരിൽ പാകിസ്താൻ ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്തു. ആ ദിവസം, മുജാഹിദീനുകൾ എന്ന് വിളിക്കപ്പെടുന്നവരെ മരണക്കുഴിയിലേക്ക് വലിച്ചെറിയേണ്ടതായിരുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post