വടയമ്പാടിയിലെ ഭൂ സമരത്തില്‍ സിപിഎം, സിപിഐ, കോണ്‍ഗ്രസ് എന്നി പാര്‍ട്ടികള്‍ മൗനം പാലിക്കുകയാണെന്ന് അഡ്വക്കറ്റ് എ ജയശങ്കര്‍. കുരിപ്പുഴ ശ്രീകുമാറിനെ പിന്തുണച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിനു പിറകെയാണ് ജയശങ്കറിന്റെ വിമര്‍ശനം. ദലിതരുടെ ആത്മാഭിമാന സംഗമത്തിന് ആവേശം പകര്‍ന്നത് SDPI, PDP, വെല്‍ഫെയര്‍ പാര്‍ട്ടികാണെന്നും; തടയാന്‍ എത്തിയത് RSS,കാരെന്നും ജയശങ്കര്‍ പറഞ്ഞു.
‘ഭൂമിക്ക് പട്ടയം കൊടുത്തത് സര്‍ക്കാര്‍, മതില്‍ കെട്ടിയത് NSS, പൊളിച്ചത് ദലിതര്‍, കേസ് പരിഗണിക്കുന്നത് കോടതി.
ദലിതരുടെ ആത്മാഭിമാന സംഗമത്തിന് ആവേശം പകര്‍ന്നത് SDPI, PDP, വെല്‍ഫെയര്‍ പാര്‍ട്ടി; തടയാന്‍ എത്തിയത് RSS, തല്ലിയത് പോലീസ്. മൗനം പാലിക്കുന്നത് CPIM, CPI, കോണ്‍ഗ്രസ്..
വെറുമൊരു കവിയോ സാംസ്‌കാരിക നായകനോ അല്ല, കുരീപ്പുഴ ശ്രീകുമാറെന്നും, അവാര്‍ഡുകളും അക്കാദമി അംഗത്വവും വിദേശ യാത്രകളും മോഹിച്ചു കമ്പോളനിലവാരം നോക്കി സാഹിത്യരചന നടത്തുന്നയാളുമല്ലെന്നും ജയശങ്കര്‍ പറഞ്ഞു.
അന്ധവിശ്വാസത്തെയും അനാചാരങ്ങളെയും ജാതിവ്യവസ്ഥയെയും മതാന്ധതയെയും തീവ്രവാദത്തെയും എതിര്‍ക്കുന്ന, ഒരു മതത്തിലും വിശ്വസിക്കാത്ത, ഒരു ദൈവത്തെയും ആരാധിക്കാത്ത തനി നാസ്തികന്‍; കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ചായ്വുണ്ടെങ്കിലും ഒരു പാര്‍ട്ടിയിലും അംഗമല്ലാത്ത സ്വതന്ത്രചിന്തകന്‍…..ആരെയും വകവെക്കില്ല. പ്രലോഭനത്തിനോ സമ്മര്‍ദ്ദത്തിനോ ഭീഷണിക്കോ വഴങ്ങില്ല. ധിക്കാരത്തിന്റെ കാതലാണ് കുരീപ്പുഴ ശ്രീകുമാറെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ആര്‍എസ്എസുകാരുടെ ഉമ്മാക്കി കണ്ടു പേടിക്കുന്നയാളല്ല, കുരീപ്പുഴ ശ്രീകുമാര്‍. പവിത്രന്‍ തീക്കുനിയെ പോലെ കവിത പിന്‍വലിച്ചു മാപ്പു പറയുകയുമില്ല. ദരിദ്രരുടെയും ദലിതരുടെയും പക്ഷത്തു നില്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പോലും മടിക്കുമ്പോഴും അവര്‍ക്കു വേണ്ടി തുടര്‍ന്നും ശബ്ദമുയര്‍ത്തുമെന്നും ജയശങ്കര്‍ പറയുന്നു.
https://www.facebook.com/AdvocateAJayashankar/photos/a.753112281485167.1073741829.731500836979645/1413350962127959/?type=3&theater
Discussion about this post