ത്രിപുരയില്‍ ബിജെപി സഖ്യം ഭരണം പിടിക്കുമെന്ന അഭിപ്രായ സര്‍വ്വേയെ വിമര്‍ശിച്ച് സിപിഎം. ബിജെപി പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കാനുള്ള നീക്കമാണ് ചാനലിന്റേതെന്ന് സിപിഎം ത്രിപുര ഘടകം വിമര്‍ശിച്ചു. വോട്ടര്‍മാരുടെ അഭിപ്രായമല്ല സര്‍വ്വേയില്‍ പ്രതിഫലിക്കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിജാന്‍ ധാര്‍ പറഞ്ഞു.
ഒപ്പിനിയന്‍ പോള്‍ പുറത്തു വന്നതില്‍ ആശങ്കയില്ലെന്നും, സിപിഎം ത്രിപുരയില്‍ ഭരണം നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
31-മുതല്‍ 37 വരെ സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തുമെന്ന സര്‍വ്വേ ഫലം ന്യൂസ് എക്‌സ് ചാനലാണ് പുറത്തുവിട്ടത്. സിപിെം 23-29 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. അതേസമയം കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നി പാര്‍ട്ടികള്‍ ഒറ്റ സീറ്റിലും വിജയിക്കില്ലെന്നും സര്‍വ്വേ പ്രവചിക്കുന്നു.
Discussion about this post