ഇറ്റാനഗര്‍: ഒന്നിരട്ടി വെളുത്തപ്പോള്‍ അരുണാചലിലെ ബോംജ ഗ്രാമം മുഴുവന്‍ കോടീശ്വരന്മാരായി മാറി. ഏഷ്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിലേക്ക് ഇവിടത്തെ നിവാസികളെല്ലാം ഒറ്റയടിക്ക് കയറിയതോടെ അതൊരു അത്ഭുതസംഭവമായി മാറി കഴിഞ്ഞു. ഭൂമി ഏറ്റെടുത്തതിനുള്ള പ്രതിഫലം പ്രതിരോധ മന്ത്രാലയം ഗ്രാമവാസികള്‍ക്ക് വിതരണം ചെയ്തതോടെയാണ് എല്ലാം കുടുംബവും കോടീശ്വരരായത്.
31 വീട്ടുകാരാണ് ഈ ഗ്രാമത്തിലുള്ളത്. ഇവരില്‍ നിന്നായി 200.06 ഏക്കര്‍ ഭൂമി പ്രതിരോധമന്ത്രാലയം ഏറ്റെടുത്തു. ഒരു കുടുംബത്തിന് 2.44 കോടി കിട്ടിയപ്പോള്‍ മറ്റൊരു കുടുംബത്തിന് 6.73 കോടി വരെ പ്രതിഫലമായി കിട്ടി.
31 കുടുംബക്കാരില്‍ 29 പേര്‍ക്കും ശരാശരി ഒരു കോടി 10 ലക്ഷം വീതമാണ് കിട്ടി. തവാങ് ഗാരിസോണിന്റെ യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് പ്രതിരോധമന്ത്രാലയം സ്ഥലം ഏറ്റെടുത്തത്. തിങ്കളാഴ്ച നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പേമ ഖണ്ഡു പണം വിതരണം ചെയ്തു.കരസേനയുടെ ആവശ്യത്തിനായി പ്രതിഫലം നല്കി കൂടുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ കേന്ദ്രത്തിന് പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post