ആലപ്പുഴ:ബിഡിജെഎസ് എന്‍ഡിഎയില്‍ ഉറച്ചു നില്ക്കും. മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് പാര്‍ട്ടി നിര്‍വ്വാഹക സമിതിയോഗം വിലയിരുത്തി. ചെങ്ങന്നൂര്‍ ഉപ തെരഞ്ഞടുപ്പില്‍ എന്‍ഡിഎയ്ക്ക് അനുകൂലമായ സാഹചര്യം ആണെന്നും, ഒരുമിച്ചുള്ള പ്രവര്‍ത്തനം നടത്തിയാല്‍ ചെങ്ങന്നൂരില്‍ വിജയിക്കാന്‍ കഴിയുമെന്നും യോഗം വിലയിരുത്തി.
പഞ്ചായത്തു തലം മുതല്‍ ബിഡിജെഎസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും തീരുമാനമായി.
ദൈവങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുളള പ്രസ്താവനകള്‍ വരുന്നുണ്ട്. ഇത് ഏറെ പ്രതിഷേധാര്‍ഹമാണെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും, ജനറല്‍ സെക്രട്ടറി ടി വി ബാബുവും പറഞ്ഞു.
Discussion about this post