മലപ്പുറം: മലപ്പുറത്ത് യുവാവിനെ ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചു. കരിങ്കല്ലത്താണിയിലാണ് സംഭവം. അങ്ങാടിപ്പുറം സ്വദേശിയായ യുവാവിനാണ് മര്‍ദനമേറ്റത്.
സ്ത്രീയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
കേരളത്തിലെ വിവിധയിടങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികളെ മോഷണകുറ്റവും, കുട്ടികളെ തട്ടികൊണ്ടു പോകലും ആരോപിച്ച് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. തിരുവനന്തപുരത്ത് ട്രാന്‍സ്ജന്‍ഡറിനെ ആള്‍കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച സംഭവവും പ്രതിഷേധത്തിന് വകവച്ചു. പൊന്നാനിയില്‍ നിരപരാധിയായ ഒരു വൃദ്ധനെ കുട്ടികളെ തട്ടികൊണ്ടുപോകാനെത്തിയതെന്നാരോപിച്ച് യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. സംഭവങ്ങളുടെയെല്ലാം വീഡിയൊ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.
Discussion about this post