വിജിലന്‍സ് ഡയറക്ടറായി എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കാന്‍ അനുവദിക്കണമെന്ന കേന്ദ്രസര്‍ക്കാരിനോടുള്ള കേരളത്തിന്റെ കത്തിനെ വിമര്‍ശിച്ച് ഡിജിപി ജോക്കബ് തോമസ് രംഗത്ത്. കേന്ദ്ര നിയമപ്രകരം ഡയറക്ടര്‍ ആകേണ്ടത് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ തന്നെയാണ്. ഉന്നതര്‍ക്കെതിരെ അന്വേഷണ നടത്താന്‍ ഡിജിപി് റാങ്ക് വേണമെന്നും അദ്ദേഹം പറഞ്ഞു.
പാറ്റൂര്‍ കേസില്‍ തുടരന്വേഷണം നടത്തുന്നതില്‍ വിജിലന്‍സിന് വീഴ്ച പറ്റിയെന്നും അദ്ദേഹം പറഞ്ഞു. തെളിവ് ശേഖരിക്കലില്‍ വീഴ്ചപറ്റി. കേസെടുത്ത ശേഷം താന്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തിരുന്നത് ഒന്നരമാസം മാത്രമാണ്. തെളിവ് ശേഖരിക്കേണ്ടിയിരുന്നത് പിന്നീട് വന്നവരായിരുന്നുവെന്നും ജേക്കബ് തോമസ് പറഞ്ഞു.
Discussion about this post