കമലിനെ കമാലുദ്ദീന് എന്ന് വിളിച്ച് വിഎസ് അച്യുതാനന്ദന്റെ പി.എ ആയിരുന്ന എ സുരേഷ്. ആമി എന്ന കമല്‍ സിനിമ ഒരു പരാജയം എന്ന് കാണിച്ചുള്ള കുറിപ്പിലാണ് കമാലുദ്ദീന് എന്ന സംവിധായകന് എന്ന പ്രയോഗം. സമദാനിയുടെ പ്രേതം മലയാളിക്ക് ബാധിച്ചിട്ടില്ലെന്ന് പറയുന്ന സുരേഷ് ആമി എന്ന നിഷ്കളങ്ക സ്ത്രീത്വത്തെ കമല സുരയ്യയിലേക്ക് പരിണാമം നടത്തിയതിന്റെ പ്രതിഫലം ഏത് ദാനി കൈപറ്റിയാലും കൊള്ളാം മാധവദാസിന്റെ ഭാര്യ മാധവികുട്ടി തന്നെയാണെന്നും പറയുന്നു.
പ്രണയത്തെയും സ്ത്രീയേയും മനസ്സിലാക്കാതെ വെറും കച്ചവടം മാത്രം മനസ്സില്‍ കണ്ടാല്‍ ഇത് പോലുള്ള പരാജയങ്ങള്‍ ഇനിയും കമലിന് ഉണ്ടാകാമെന്നും സുരേഷ് ഫസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിക്കുന്നു
കുറിപ്പിന്റെ പൂര്‍ണരൂപം-
ആമി എന്ന കമല്‍ ചിത്രം ഒരു തികഞ്ഞ പരാജയം ആണെന്നത് സ്ക്രീനില്‍ കണ്ടപ്പോള്‍ ശെരി ആയി മനസ്സിലായി…. കമാലുദ്ധീന് എന്ന സംവിധായകന്.. പുന്നയൂര്‍ക്കുളത്തെ മാധവിക്കുട്ടിയെ ചിത്രീകരിച്ചിരിക്കുന്നത്…. വക്രീകരിച്ചാണ്….. സമദാനിയുടെ പ്രേതം മലയാളിക്ക് ബാധിച്ചിട്ടില്ല എന്നത് യാഥാര്‍ഥ്യം .ആമി എന്ന നിഷ്കളങ്ക സ്ത്രീത്വത്തെ കമല സുരയ്യയയിലേക്ക് പരിണാമം നടത്തിയതിന്റെ പ്രതിഫലം ഏതു ദാനി കൈപ്പറ്റിയാലും കൊള്ളാം… മാധവദാസിന്റെ ഭാര്യ മാധവികുട്ടി തന്നെയാണ്…. മോനു നാലപ്പാട്ടിന്റെ അതായത് ഞങ്ങളുടെ ആമിയുടെ സ്വന്തം മകന്റെ വാക്കുകളില്‍ പറഞ്ഞാല്‍…. എന്റെ അമ്മ (മാധവികുട്ടി )പ്രണയവും മാധുര്യവും നിറവും ലഹര്യവും ആവോളം ആസ്വദിച്ചിട്ടുണ്ട്… പിന്നീട് അത് സ്നേഹം എന്ന വികാരം ആയി…. ലോകത്തെ മുഴുവന്‍ സ്നേഹം കൊടുക്കുന്ന….സ്നേഹം യാചിക്കുന്ന മനസ്സ്….. അമ്മയുടെ വീടിന്റെ വാതില്‍ എപ്പോഴും തുറന്നു വെച്ചിരിക്കും… പ്രണയവും സ്നേഹവും നല്കിയപ്പോഴും…. ലൈംഗീക ബന്ധം അമ്മയ്ക്ക് ഭയമായിരുന്നു അതിന്റെ പിന്നിലെ നോവിക്കുന്ന രഹസ്യം ഞാന്‍ പറയില്ല….. അതൊരിക്കലും ഉണങ്ങാത്ത മുറിവായിരുന്നു…. ഈ വാക്കുകള്‍ ആമിയുടെ മകനില്‍ നിന്നായിരുന്നു….. കമല്‍ എത്ര വര്‍ഗീകരിച്ചാലും തിരുവനന്തപുരം പാളയം പള്ളിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മാധവിക്കുട്ടി മലയാളത്തിനു മാത്രം സ്വന്തം…
ആറാം തമ്പുരാനിലെ മഞ്ജുവാരിയര്‍ ഒരു നല്ല അഭിനേത്രി തന്നെയാണ് സംശയലേശമില്ല….പക്ഷെ മാധവികുട്ടിയിലേക്കുള്ള പരിണാമം മഞ്ജുവില്‍ പൂര്‍ണ്ണതയില്‍ എത്തണമെങ്കില്‍ ഇനി ഒരു നൂറു ജെന്മമെങ്കിലും മഞ്ചു ജനിക്കണം .എന്നത് ശാശ്വത സത്യം …പ്രണയത്തെയും സ്ത്രീയെയും മനസ്സിലാക്കാതെ വെറും കച്ചവടം മാത്രം മനസ്സില്‍ കണ്ടാല്‍ ഇത് പോലുള്ള പരാചയങ്ങള്‍ ഇനിയും കമലിന് ഉണ്ടാവാവാം………….
…..പ്രകടിപ്പിക്കാത്ത സ്നേഹം പിശുക്കന്റെ സഞ്ചിയിലെ ക്ലാവ് പിടിച്ച നാണയം പോലെ ആണ്…. (ആമി )
https://www.facebook.com/suresh.achu.372/posts/1301202733358405
Discussion about this post