ഭോപ്പാല്‍: പാക്കിസ്ഥാന്‍ ആക്രമിച്ചപ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റു ആര്‍എസ്എസ് സഹായം തേടിയ കാര്യം അനുസ്മരിച്ച് കേന്ദ്രമന്ത്രി ഉമാഭാരതി. സ്വാതന്ത്ര്യത്തിനുപിന്നാലെ പാക്കിസ്ഥാന്‍ ജമ്മു കശ്മീര്‍ ആക്രമിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ആര്‍എസ്എസിന്റെ സഹായം തേടിയിരുന്നെന്നാണ് ഉമാഭാരതി പറയുന്നത്.
യുദ്ധ സാഹചര്യമുണ്ടായാല്‍ സൈന്യത്തിന് ആറുമാസവും ആര്‍എസ്എസിനു മൂന്നു ദിവസ
‘സ്വാതന്ത്ര്യത്തെത്തുടര്‍ന്നു കശ്മീര്‍ ഭരിച്ചിരുന്ന മഹാരാജ ഹരി സിങ് ജമ്മു കശ്മീരിനെ ഇന്ത്യയോടു ചേര്‍ക്കാനുള്ള കരാര്‍ ഒപ്പിടാന്‍ മടിച്ചു. ഒപ്പിടണമെന്ന് ഷെയ്ഖ് അബ്ദുല്ല നിര്‍ബന്ധിക്കുകയും ചെയ്തു. നെഹ്‌റുവും ധര്‍മസങ്കടത്തിലായി. ഉടന്‍ പാക്കിസ്ഥാന്‍ ആക്രമണം നടത്തുകയായിരുന്നു. അവരുടെ സൈനികര്‍ ഉധംപുര്‍ വരെയെത്തുകയും ചെയ്തു.പെട്ടെന്ന് അവിടെയെത്താനുള്ള ‘ഹൈടെക്ക് ഉപകരണങ്ങള്‍’ ഇന്ത്യന്‍ സൈന്യത്തിനുണ്ടായിരുന്നില്ല. ആക്രമണം അത്രമേല്‍ അപ്രതീക്ഷിതമായിരുന്നു. ആ സമയത്തു പ്രവര്‍ത്തകരുടെ സഹായം വേണമെന്ന് ആവശ്യപ്പെട്ടു നെഹ്‌റു അന്ന് ആര്‍എസ്എസ് മേധാവിയായിരുന്ന എം.എസ്. ഗോള്‍വാക്കര്‍ക്ക് കത്തയച്ചു. ഇതേത്തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജമ്മു കശ്മീരിലെത്തി സഹായിക്കുകയായിരുന്നു’ -ഉമാ ഭാരതി പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകരെ യുദ്ധത്തിനായി തയ്യാറാക്കാന്‍ സൈന്യത്തിന് മൂന്ന് ദിവസത്തെ പരിശീലനം നല്‍കിയാല്‍ മതിയെന്ന് ആര്‍എസ്എസിന്റെ കായികക്ഷമതയെ പരാമര്‍ശിച്ച് മോഹന്‍ ഭാഗവത് പറഞ്ഞത് വിവാദമാക്കിയിരുന്നു. ഭാഗവത് സൈന്യത്തെ അപമാനിച്ചുവെന്നായിരുന്നു രാഹുല്‍ഗാന്ധി വിമര്‍ശിച്ചത്. ഇതിനും ഉഭാഭാരതി മറുപടി നല്‍കി.
‘ഇന്ന് സൈന്യത്തിനു നേരെ കല്ലേറുണ്ടാകുന്നു, അവര്‍ക്കുനേരെ എഫ്‌ഐആര്‍ ചാര്‍ത്തപ്പെടുന്നു. സൈന്യം സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നുവെന്നു ജെഎന്‍യുവില്‍ (ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി) ആരോപണങ്ങളുയരുന്നു… ഇതൊക്കെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. എന്നാല്‍ രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു കഴിയുമെന്നു പറയുമ്പോള്‍ അതു സൈന്യത്തിനുള്ള അപമാനമാണെന്നു പറയുകയാണ് ഇവരെന്നും ഉമാഭാരതി പറഞ്ഞു.
Discussion about this post