കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന് ജയിലില്‍ വച്ചും ആക്രമിച്ചുവെന്ന് ആരോപണം. ജയില്‍ അധികൃതര്‍ ഇതിനായി ഒത്താശ ചെയ്തു.മര്‍ദ്ദിക്കുന്നതിനായി ഷുഹൈബിനെയും കൂട്ടുപ്രതികളെയും സബ് ജയില്‍ നിന്നും സ്പേഷല്‍ ജയിലിലേക്ക് മാറ്റിയെന്നും കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ആരോപിച്ചു. താന്‍ ഡിജിപി ശ്രീലേഖയെ വിളിച്ച് പറഞ്ഞതു കൊണ്ടാണ് അന്ന് ഷുഹൈബ് രക്ഷപ്പെട്ടതെന്നും സുധാകരന് പറഞ്ഞു.
സപെഷല്‍ ജയിലിലേക്ക് മൂന്ന് പേരെയും മാറ്റിയാല്‍ നാളെ അവരുടെ മയ്യത്താണ് എടുക്കേണ്ടി വരികയെന്ന് താന്‍ ജയില്‍ ഡിജിപിയോട് ഫോണില്‍ പറഞ്ഞുവെന്നും സുധാകരന് വെളിപ്പെടുത്തി. സ്പെഷല്‍ ജയിലിലേക്ക് കയറ്റിയ പ്രതികളെ ശ്രീലേഖ ഇടപെട്ട് തിരിച്ച് സബ് ജയിലിലേക്ക് കൊണ്ടു വരികയായിരുന്നുവെന്നും സുധാകരന് പറയുന്നു.
സിപിഎം കൊലയാളികള്‍ക്ക് വേണ്ടി പോലിസിനെയും ജയിലിനെയും ചട്ടത്തേയും ദുരുപയോഗം ചെയ്യുകയാണ്. പോലിസ് എന്തു കൊണ്ടാണ് ഷുഹൈബിന്റെ ജീവന് രക്ഷിക്കാന്‍ നടപടി എടുക്കാതിരുന്നത്. പോലിസിന്റെ നിസ്സംഗതയാണ് കൊലപാതകത്തിന് കാരണമായത്. കോണ്‍ഗ്രസ് ആയുധമെടുക്കാന്‍ തയ്യാറാകാത്തത് കൊണ്ടാണ് പാര്‍ട്ടിക്കകത്തേക്ക് ആളുകള്‍ വരാത്തത്. സംരക്ഷണം നല്കാന് പാര്‍ട്ടിക്ക് സാധിക്കുന്നില്ല എന്നാതാണ് സത്യമെന്നും സുധാകരന് പറഞ്ഞു.സിിബിഐന്വേഷണം ആവശ്യപ്പെടുമെന്നും സുധാകരന് പറഞ്ഞു.
കാണിച്ചു താരം എന്ന് സിപിഎമ്മുകരായ സഹതടവുകാര്‍ ഭീഷണിപ്പെടുത്തിയെന്നും ഷുഹൈബിന്റെ കൂട്ടുകാരന് ഫര്സില് പറഞ്ഞു. ജയിലില്‍ ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് ഫര്സില്.
Discussion about this post