കവിതാമോഷണത്തിന്റെ പേരിൽ ശ്രദ്ധേയയായ കേരളവർമ്മ കോളേജ് അദ്ധ്യാപികയും ഇടതുപക്ഷ അനുയായിയുമാണ് ദീപ നിശാന്ത്. ഒടുവിൽ ഇപ്പോൾ ഇടതുപക്ഷ സഖാക്കൾ തന്നെ ദീപ നിശാന്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ദീപാ നിശാന്ത് ആർഎസ്എസ് ഗണഗീതം പോസ്റ്റ് ചെയ്തതാണ് സഖാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്.
യുകെ സന്ദർശന വേളയിൽ എടുത്ത ചിത്രങ്ങൾക്കൊപ്പം ആണ് ദീപ നിശാന്ത് ആർഎസ്എസ് ഗണഗീതത്തിലെ വരികൾ കൂടി ചേർത്തിട്ടുള്ളത്. വരികൾ മോഷണം അല്ല എന്ന് തെളിയിക്കാൻ ഉദ്ധരണികളോട് കൂടെയാണ് ഈയിടെയായി ദീപ നിശാന്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന പല വരികളും കുറിക്കാറുള്ളത്. എന്നാൽ പ്രശസ്തമായ ഗണഗീതത്തിലെ വരികൾ ദീപ നിശാന്ത് അറിഞ്ഞുകൊണ്ടാണോ അതോ ഗണഗീതം ആണെന്ന് അറിയാതെയാണോ പോസ്റ്റ് ചെയ്തത് എന്നാണ് ഇടത് ആരാധകർ ചോദ്യം ഉന്നയിക്കുന്നത്.
“പുണ്യവാഹിനീ സേചനമേല്ക്കും പൂങ്കാവനങ്ങളുണ്ടിവിടെ, പൂങ്കാവനങ്ങളുണ്ടിവിടെ.
ഇലയും ഇതളും പൂവും മൊട്ടും ഇറുത്തെടുത്തര്‍പ്പിച്ചീടാന്‍
തലകുമ്പിട്ടുതരും പൂങ്കൊമ്പുകള്‍ തഴച്ചുവളരുന്നുണ്ടിവിടെ…” എന്ന വരികളാണ് ദീപ നിശാന്ത് ഫേസ്ബുക്കിൽ പങ്കുവെച്ചത്. “പരമ പവിത്രമതാമീ മണ്ണിൽ ഭാരതാംബയെ പൂജിക്കാൻ…” എന്ന ഏറെ പ്രശസ്തമായ ഗണഗീതത്തിലെ ഏതാനും വരികൾ ആണിത്. ആർഎസ്എസ് സൈദ്ധാന്തികൻ പൂജനീയ പി പരമേശ്വർ ജി ആണ് ഈ ഗാനം രചിച്ചിട്ടുള്ളത്. സംഭവം പിടിക്കപ്പെട്ടതോടെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ട്രോളുകളാണ് ദീപ നിശാന്തിനെതിരെ ഉയരുന്നത്. “ആവേശം കൂടിയപ്പോൾ ഇത്തവണ മോഷ്ടിച്ചത് ഗണഗീതം ആയിപ്പോയി, ശ്രദ്ധിക്കേണ്ടേ അമ്പാനെ” എന്നാണ് ശ്രീജിത്ത് പണിക്കർ അടക്കമുള്ളവർ ഈ സംഭവത്തെ ട്രോളിയിട്ടുള്ളത്.
Discussion about this post