ത്രിപുരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള കേരള നേതാക്കളെ ക്ഷണിക്കാതിരുന്നത് ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസുമായി സഖ്യം വേണ്ട എന്ന കര്‍ശന നിലപാടെടുത്ത കേരള ഘടകം നേതാക്കളെ മണിക് സര്‍ക്കാര്‍ മാറ്റി നിര്‍ത്തി എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ അവിടെയെത്തി വോട്ടുപിടിച്ചില്ലെങ്കിലും ബംഗാളി ഭാഷയില്‍ ഫേസ്ബുക്കില്‍ വോട്ടഭ്യര്‍ത്ഥിച്ച് പോസ്റ്റിട്ടിരിക്കുകയാണ് കേരള മുഖ്യമന്ത്രി. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി അക്രമം നടത്തുകയാണെന്ന് പിണറായി വിജയന്‍ പറയുന്നു.
മണിക് സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള ഭരണം ത്രിപുരയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്നും വോട്ടര്‍മാര്‍ ഇടതുമുന്നണിക്ക് ചരിത്രവിജയം സമ്മാനിക്കുമെന്നും മുഖ്യമന്ത്രി പറയുന്നു.
എല്ലാ വിഭാഗം ജനങ്ങളും ഐക്യത്തോടെ ജീവിക്കുന്നിടമാണ് ത്രിപുര. ദേശീയത പ്രസംഗിക്കുന്ന ബി.ജെ.പി വിഘടനവാദികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ത്രിപുരയില്‍ ലക്ഷ്യമിടുന്നത്. ഇതിനെ ത്രിപുര ജനത തിരസ്‌കരിക്കും. സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരായി കടുത്ത ആക്രമണങ്ങളാണ് നടക്കുന്നത്. ബി.ജെ.പിയെ ത്രിപുര ജനത തള്ളുമെന്നതില്‍ സംശയമില്ല.
ബി.ജെ.പിയുടെ തകര്‍ച്ച കാണാന്‍ രാജ്യം മുഴുവനും വിശേഷിച്ച് കേരളം കാത്തിരിക്കുകയാണെന്നും അദ്ദേഹം പോസ്റ്റില്‍ കുറിക്കുന്നു. എല്ലാ ഇടതു സ്ഥാനാര്‍ഥികള്‍ക്കും വിജയാശംസകളും നേര്‍ന്നു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്
കോണ്‍ഗ്രസ് നേതാവിനെ കണ്ണൂരില്‍ കൊലപ്പെടുത്തിയത് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ചര്‍ച്ചയാക്കിയിരുന്നു. ത്രിപുരയില്‍ കോണ്‍ഗ്രസില്‍ നിന്ന് ചില സഹകരണസാധ്യതകള്‍ സിപിഎം രഹസ്യമായി തേടുന്നുണ്ട്.
Discussion about this post