തലശ്ശേരി:കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടികൊലപ്പെടുത്തിയ സംഘത്തില്‍ അഞ്ചുപേരെന്ന് പോലിസ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാവരും സിപിഎം പാര്‍ട്ടി ബന്ധമുള്ളവരാണെന്ന് പോലിസ് പറഞ്ഞു. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിഐടിയും പ്രവര്‍ത്തകരാണ് ഇവര്‍.
മൂന്ന് പേരാണ് ഷുഹൈബിനെ വളഞ്ഞിട്ട് വെട്ടിയത്. 37 വെട്ടാണ് ഇവര്‍ വെട്ടിയത്. ആകാശും, നിതിന്‍രാജും ഈ കൂട്ടത്തിലുണ്ടായിരുന്നു. മൂന്ന് പേരെയും ഉടന്‍ പിടികൂടുമെന്നും ഇവര്‍ സിപിഎം പാര്‍ട്ടിഗ്രാമങ്ങളില്‍ ഒളിവിലാണെന്നും പോലിസ് പറയുന്നു. ഇക്കൂട്ടത്തില്‍ ഷുഹൈബിനെ ആശുപത്രിയിലെത്തിക്കുന്നത് ബോംബെറിഞ്ഞ് തടസ്സപ്പെടുത്തിയ ആളും ഉള്‍പ്പെടും
ഷുഹൈബിനെ കാണിച്ചു കൊടുത്തത് രണ്ടുപേരാണ്,ഒരാള്‍ ഡ്രൈവറായി ഇരുന്നു. മറ്റൊരാള്‍ ബോംബെറിഞ്ഞു. തുടര്‍ന്ന് മൂന്നുപേര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പ്രതികള്‍ പോലിസില്‍ നല്‍കിയ മൊഴി. കാലു വെട്ടാനുായിരുന്നു ഉദ്ദേശം. എന്നാല്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതോടെ മരണം സംഭവിക്കുകയായിരുന്നു. പ്രാദേശിക നേതൃത്വം അറിഞ്ഞാണ് അക്രമം ആസൂത്രണം ചെയ്തതെന്ന് വ്യക്തമാക്കുന്നതാണ് പ്രതികളുടെ മൊഴികള്‍.
സജീവ സിപിഎം പ്രവര്‍ത്തകരായ ആകാശ് തില്ലങ്കേരി, നിതിന്‍ രാജ് എന്നിവര്‍ ഇന്നലെ പോലിസില്‍ കീഴടങ്ങിയിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ഖെ കൊലപാതകത്തിലെ പ്രതികളാണ് ഇവര്‍.
അറസ്റ്റിലായ രണ്ടുപേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കണ്ണൂരിലെ തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കുന്നതിന് മുന്‍പ് രക്തം വാര്‍ന്നായിരുന്നു മരണം.
ഇപ്പോള്‍ പിടിയിലായത് ഡമ്മി പ്രതികളാണെന്ന ആക്ഷേപം കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്. അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും, ഡീന്‍ കുര്യാക്കോസും ഇന്ന് നിരാഹാര ഉപവാസം നടത്തുന്നുണ്ട്.ഇതിനിടെ ഷുഹൈബ് വധവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കാണ്ണുര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവിനാണ് അന്വേഷണ ചുമതല. കേസുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post