സംസ്ഥാനത്തെ യത്തിംഖാനകള്‍ ബാലനീതി നിയമപ്രകാരം രജിസ്ട്രര്‍ ചെയ്യണമെന്ന് സുപ്രിം കോടതി. മാര്‍ച്ച് 31നകം രജിസ്ട്രേഷന് പൂര്‍ത്തിയാക്കണമെന്നും സുപ്രിം കോടതി നിര്‍ദ്ദേശം നല്കി. സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങളും , ശിശു സംരക്ഷണകേന്ദ്രങ്ങളും രജിസ്ട്രര്‍ ചെയ്യണമെന്നും സുപ്രിം കോടതി ഉത്തരവിട്ടു
ഇരട്ട രജിസ്ട്രേഷന് ഒഴിവാക്കണമെന്നും അത് ന്യൂനപക്ഷ വിരുദ്ധമെന്നും കാണിച്ച് യത്തിംഖാനകളുടെ ബാലനീതി രജിസ്ട്രേഷന് തടയാനുള്ള കേന്ദ്ര നിയമത്തിനെതിരെ സമസ്ത പോലുള്ള മുസ്ലിം സംഘടനകള്‍ ഹര്‍ജി നല്‍കുകയായിരുന്നു. രജിസ്ട്രേഷന് പൂര്‍ത്തിയാക്കത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയെ നേരത്തെ സുപ്രിം കോടതി വിമര്‍ശിച്ചിരുന്നു.
യത്തീംഖാനകള്‍ക്ക് ഇപ്പോഴുള്ള രജിസ്ട്രേഷന് പുറമെ ശിശുക്ഷേമ സമിതിയില്‍ കൂടി രജിസ്ട്രേഷന് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് സമസ്ത പരാതി നല്‍കിയിരുന്നത്. 1960ലെ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത യത്തീംഖാനകള്‍ വീണ്ടും ശിശു ക്ഷേമ സമിതിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. യത്തീംഖാനകളുടെ ന്യൂനപക്ഷ പദവി ഇല്ലാതാക്കാനാണ് ശ്രമമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജഡ്ജിമാരായ മദന്‍ പി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Discussion about this post