ഇസ്ലാമിക പ്രഭാഷകന്‍ എംഎം അക്ബര്‍. അതേസമയം മതസ്പര്‍ദ്ധ വളര്‍ത്തുന്നതെന്ന് പറയുന്ന പാഠഭാഗത്തെ പറ്റി അറിയില്ലായിരുന്നുവെന്നും പീസ് ഇന്റര്‍നാഷ്ണല്‍ സ്കൂളുകളുടെ സ്ഥാപകനും മുജാഹിദ് പ്രഭാഷകനുമായ
അക്ബര്‍ പോലിസിന് മൊഴി നല്കി. ചോദ്യം ചെയ്യലിന് ശേഷം അക്ബറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്ക്കൂളില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്ന പാഠഭാഗം സിലബസില്‍ ഉള്‍പ്പെടുത്തിയെന്ന കേസില്‍ എംഎം അക്ബര്‍ ഇന്നലെ പോലിസ് പിടിയിലായിരുന്നു. കേസെടുത്ത് മാസങ്ങള്‍ക്ക് ശേഷം ഇന്നലെ ഹൈദരാബാദ് വിമാനത്താവളത്തില്‍ വെച്ച് അക്ബര്‍ പിടിയിലാവുകയായിരുന്നു.
ലണ്ടനില്‍ നിന്ന് ദോഹയിലേക്ക് പോകുന്നവഴി ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു പിടിയിലായത്.
സ്കൂളില്‍ നിന്ന് മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഉള്ള പാഠഭാഗങ്ങള്‍ 2016 ഒക്ടോബറിലാണ് പൊലീസ് പിടിച്ചെടുത്തത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ പാഠപുസ്തകത്തിലെ ആക്ടിവിറ്റി ഭാഗമാണ് വിവാദത്തിലായിരുന്നത്. ഇതേത്തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍, അഡ്മിനിസ്ട്രേറ്റര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.
വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നുവെന്നായിരുന്നു പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്. എന്‍.സി.ഇ.ആര്.ടി.യോ, സി.ബി.എസ്.ഇ.യോ, എസ്.സി.ഇ.ആര്.ടി.യോ നിര്‍ദേശിക്കുന്ന പാഠപുസ്തകങ്ങളല്ല ഇവിടെ പഠിപ്പിക്കുന്നത്. ചെറുപ്പത്തിലേ കുട്ടികളില്‍ മതവിദ്വേഷം കുത്തിവയ്ക്കുന്ന പാഠഭാഗങ്ങളും ചോദ്യോത്തരങ്ങളുമാണ് രണ്ടാം ക്ലാസിലെയും മറ്റും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നെതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറും വിദ്യാഭ്യാസ സെക്രട്ടറിയും നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post