ആലപ്പുഴ; അപൂർവ്വ ഒത്തുചേരലിന് സാക്ഷിയായി ആലപ്പുഴ കുടുംബ കോടതി. വിവാഹമോചനം നേടി 14 വർഷത്തിന് ശേഷമാണ് ദമ്പതികൾ ഒന്നിച്ചത്. മകൾ അഹല്യയും ഈ മുഹൂർത്തത്തിൽ ഒപ്പം ചേർന്നു.
ആലപ്പുഴ കളർകോട് സ്വദേശിയും തിരുവനന്തപുരം മെഡിക്കൽകോളേജ് സൂപ്രണ്ട് ഓഫീസിലെ ഓഫീസ് അസിസ്റ്റൻറുമായിരുന്ന സുബ്രഹ്മണ്യനും (58) കുതിരപ്പന്തി രാധാ നിവാസിൽ കൃഷ്ണകുമാരിയും (49) ആണ് വീണ്ടും കുടുംബജീവിതത്തിലേക്കു പ്രവേശിച്ചത്.
2006 ആഗസ്റ്റ് 31-നായിരുന്നു ഇരുവരുടെയും വിവാഹം. 2008 ൽ മകൾ ജനിച്ചു. രണ്ടു വർഷത്തിന് ശേഷം മാർച്ച് 29-നു ആലപ്പുഴ കുടുംബ കോടതിയിൽ വച്ച് ഇരുവരും നിയമപരമായി വേർപിരിയുകയായിരുന്നു. കഴിഞ്ഞ മാസം മകൾക്ക് ജീവനാശം ആവശ്യപ്പെട്ട് കൃഷ്ണകുമാരി കുടുംബ കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച കുടുംബ കോടതി ജഡ്ജി വിദ്യാധരന്റെ ഒറ്റ ചോദ്യം ഇവരെ വീണ്ടും ഒന്നിപ്പിക്കുകയായിരുന്നു. ഇരുവരോടും വീണ്ടും ഒരുമിച്ചു ജീവിച്ചു കൂടെ എന്നായുരുന്നു ജഡ്ജിയുടെ ചോദ്യം. ഇതോടെ അഭിഭാഷകർ കൂടി മുൻകൈയ്യെടുത്തു ചർച്ചകൾ നടത്തി. വേർപിരിച്ച അതേ സ്ഥലത്ത് വച്ച് സുബ്രഹ്മണ്യനും കൃഷ്ണകുമാരിയും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.
Discussion about this post