സര്‍ക്കാരിനെ വിമര്‍ശിച്ചുവെന്നതില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍തല അന്വേഷണം വരുന്നു.അന്വേഷണത്തിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ആഭ്യന്തര സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ് ചട്ടലംഘനം അന്വേഷിക്കുക.
ചട്ടലംഘനം നടത്തിയിട്ടില്ലെന്നും, യഥാര്‍ത്ഥ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വസ്തുതകള്‍ നിരത്തുകയാണ് ചെയ്തതെന്നുമുള്ള ജേക്കബ് തോമസിന്റെ വിശദീകരണം സര്‍ക്കാര്‍ തള്ളി. നേരത്തെ ചട്ടലംഘനം ആരോപിച്ച് ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തിരുന്നു. നടപടിക്കെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post