ഗാന്ധിനഗർ : നുഴഞ്ഞുകയറാൻ ശ്രമം നടത്തിയ പാകിസ്താൻ പൗരനെ വെടിവെച്ച് കൊന്നു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ അതിർത്തിയിലൂടെ ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ച നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ആണ് വെടിവച്ചു കൊന്നത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ അന്താരാഷ്ട്ര അതിർത്തി കടന്ന് അതിർത്തി വേലിക്ക് സമീപം എത്തുന്നത് സൈനികർ കണ്ടെത്തുകയായിരുന്നു. മുന്നറിയിപ്പ് നൽകിയെങ്കിലും നുഴഞ്ഞുകയറ്റക്കാരൻ ഇത് അവഗണിച്ച് മുന്നോട്ട് നീങ്ങി. തുടർന്ന് സൈനികർ വെടിവയ്ക്കുകയായിരുന്നു.
പാക് പൗരനായ നുഴഞ്ഞുകയറ്റക്കാരൻ സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടതായി ബിഎസ്എഫ് ഔദ്യോഗികമായി പുറത്തിറങ്ങിയ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികളെത്തുടർന്ന് പാകിസ്താൻ തുടർച്ചയായി അതിർത്തി കടന്നുള്ള അതിക്രമങ്ങൾക്ക് ശ്രമം നടത്തുന്നുണ്ട്. എല്ലാ അതിർത്തികളിലും കർശന സുരക്ഷയാണ് ഇന്ത്യൻ സൈന്യം ഏർപ്പെടുത്തിയിട്ടുള്ളത്.
Discussion about this post