മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. കൊലയാളി സംഘത്തില്‍ അംഗമായിരുന്ന ബൈജു, ആയുധങ്ങളില്‍ ഒളിപ്പിച്ച ദീപ് ചന്ദ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയിട്ടുണ്ട്.
പിടിയിലായ ഇരുവരും സിപിഐഎം പ്രവര്‍ത്തകരാണ്. ഇതിനു പുറമെ ഷുഹൈബിനെ കൊല്ലാന്‍ ഉപയോഗിച്ചതായി കരുതുന്ന രണ്ട് വാളും ഒരു മഴുവും പോലീസ് ഇന്നലെ് കണ്ടെടുത്തു. നേരെത്ത മട്ടന്നൂര്‍ വെള്ളിയാംപ്പറമ്പില്‍ നിന്ന് മൂന്നു വാളുകള്‍ കണ്ടെത്തിയിരുന്നു.
ഗുരുതരാവസ്ഥയിലായ ശുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴി രക്തം വാര്‍ന്നാണ് മരിച്ചത്.
Discussion about this post