സഭാ ഭൂമി ഇടപാടില്‍ കര്‍ദിനാല്‍ മാര്‍ ആലഞ്ചേരിക്ക് എതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് എടുക്കാന്‍ നിയമോപദേശം. ഹൈക്കോടതി നിര്‍ദേശപ്രകാരം കേസ് എടുക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് എറണാകുളം സെന്‍ട്രല്‍ പൊലീസിന് ഇന്നു നിയമോപദേശം നല്‍കും. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് നിയമോപദേശത്തിലുണ്ട്.
കേസെടുക്കണമെന്ന് ഉത്തരവിട്ട് മൂന്ന് ദിവസമായിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് പരാതിക്കാര്‍ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇന്ന് തന്നെ കേസെടുത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം
Discussion about this post