തിരുവനന്തപുരം : മലയാള സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. അർബുദത്തെ തുടർന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ മമ്മൂട്ടി നായകനായി അഭിനയിച്ച സുകൃതം എന്ന ചിത്രമാണ് ഹരികുമാറിനെ മലയാള സിനിമയിൽ ശ്രദ്ധേയനാക്കിയത്.
1981 പുറത്തിറങ്ങിയ ആമ്പൽപ്പൂവ് എന്ന ചിത്രത്തിലൂടെയാണ് ഹരികുമാർ സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് നിരവധി ശ്രദ്ധേയ ചിത്രങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. ഹരികുമാറിന്റെ സുകൃതം എന്ന ചിത്രത്തിന് ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.
ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയിൽ അംഗമായും ഹരികുമാർ പ്രവർത്തിച്ചിട്ടുണ്ട്. ആമ്പല്‍ പൂവ്, സദ്ഗമയ, എഴുന്നള്ളത്ത്, സുകൃതം, അയനം, പുലര്‍വെട്ടം, ജാലകം, ഉദ്ധ്യാനപാലകന്‍, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, സ്വയംവരപന്തല്‍, ഊഴം, പുലി വരുന്നേ പുലി, ഒരു സ്വകാര്യം, സ്‌നേഹപൂര്‍വം മീര എന്നിവയാണ് ഹരികുമാർ സംവിധാനം ചെയ്ത ചിത്രങ്ങൾ.
Discussion about this post