അഹമ്മദാബാദ്; ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ട വോട്ടെടുപ്പിൽ അഹമ്മദാബാദിലെ റാണിപ്പ് മേഖലയിലെ നിഷാൻ ഹയർസെക്കൻഡറി സ്കൂളിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
രാവിലെ ഏഴരയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി പോളിങ് സ്റ്റേഷനിലെത്തിയത്. കേന്ദ്രമന്ത്രി അമിത് ഷാ അദ്ദേഹത്തെ സ്വീകരിച്ച് ഇരുനേതാക്കളും ബൂത്തിലേക്ക് നടന്നു. പ്രധാനമന്ത്രി മോദിയെ ഒരു നോക്ക് കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടം റോഡരികിൽ നിന്ന് കെെയ്യടിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
വോട്ടിംഗ് ബൂത്തിലേക്കുള്ള യാത്രാമധ്യേ, പ്രധാനമന്ത്രിയുടെ വരച്ച ഛായാചിത്രത്തിൽ ഒരു അനുയായിക്ക് അദ്ദേഹം തൻ്റെ ഓട്ടോഗ്രാഫ് നൽകി. വോട്ട് ചെയ്ത ശേഷം , അദ്ദേഹം രാജ്യത്തെ പൗരന്മാരോട് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചു.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ട പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴുണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകത്തിലെ 14 മണ്ഡലങ്ങൾ, മധ്യപ്രദേശിലെ 8 മണ്ഡലങ്ങൾ, യു പിയിലെ 10 മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങൾ എന്നിവിടങ്ങളിലാണ് ഇന്ന് ജനവിധി കുറിക്കുക
Discussion about this post