വാഷിംഗ്ടൺ : മൂന്നാം വട്ടവും ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുകയാണ് ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ്. ഇത്തവണ ബോയിങ്ങിന്റെ ബഹിരാകാശ പേടകം സ്റ്റാർലൈനറിന്റെ ആദ്യ ബഹിരാകാശ യാത്രയിലാണ് സുനിത പങ്കാളിയാകുന്നത്. സുനിതാ വില്യംസ് അടക്കം രണ്ട് പേരാണ് സ്റ്റാർലൈനറിൽ ബഹിരാകാശ യാത്ര നടത്തുന്നത്.
മെയ് 7ന് ഇന്ത്യൻ സമയം രാവിലെ എട്ടിന് ഫ്ലോറിഡയിലെ കേപ് കനാവെറലിൽ നിന്നാണ് സ്റ്റാർലൈനറിന്റെ ആദ്യ യാത്ര. ഇലോൺ മസ്കിന്റെ സ്പേസ് എക്സിനു ശേഷം ആദ്യമായാണ് ഒരു സ്വകാര്യപടകം ബഹിരാകാശത്തേക്കുള്ള യാത്രയ്ക്കായി ഉപയോഗിക്കുന്നത്. നിർമ്മാണത്തിൽ ഉണ്ടായിരുന്ന പിഴവുകൾ മൂലം വർഷങ്ങളായി നീട്ടി വെച്ചിരുന്ന സ്റ്റാർലൈനറിന്റെ ആദ്യ യാത്രയാണ് ചൊവ്വാഴ്ച നടക്കുന്നത്.
ബോയിങ്ങിന്റെ ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് ആണ് ചൊവ്വാഴ്ച നടക്കുന്നത്. ഈ ദൗത്യത്തിന്റെ പൈലറ്റ് ആയാണ് സുനിതാ വില്യംസ് മൂന്നാം ബഹിരാകാശ യാത്ര നടത്തുന്നത്. സുനിത വില്യംസിനോടൊപ്പം ബാരി വിൽമോർ ആണ് സ്റ്റാർ ലൈനറിൽ ബഹിരാകാശ യാത്ര നടത്തുന്ന മറ്റൊരു പൈലറ്റ്. മുൻപ് 2006ലും 2012ലും ആയി രണ്ടുതവണ ബഹിരാകാശത്ത് എത്തിയിട്ടുള്ള സുനിത വില്യംസ് ഇതുവരെ 322 ദിവസമാണ് ബഹിരാകാശത്ത് ചെലവഴിച്ചിട്ടുള്ളത്.
Discussion about this post