തമിഴ് മണ്ണില്‍ രജനികാന്തിന്റെ ആത്മീയ രാഷ്ട്രീയത്തിനു ഇടമില്ലെന്ന് ഡിഎംകെ നേതാവ് കനിമൊഴി, തമിഴ്നാട്ടില്‍ പെരിയാര്‍ തുടങ്ങിയ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അടിത്തറയില്‍ നിന്ന് മാത്രമേ സ്വാധീനം ഉറപ്പിക്കാന്‍ സാധിക്കൂവെന്നും കനിമൊഴി പറഞ്ഞു.അമ്പത് വര്‍ഷത്തേക്ക് ബിജെപി തമിഴ്നാട് മോഹിക്കണ്ടന്നും കനിമൊഴി പറഞ്ഞു.
ബിജെപി പറഞ്ഞിരുന്നത് തമിഴ്നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്നാണ്. പക്ഷേ പെരിയാറിന്റെ പ്രതിമ ആക്രമിച്ചതോടെ ബിജെപിക്ക് അടിപതറി.അവര്‍ പെരിയാറിന്റെ സ്മരണകളെ തമിഴ് മണ്ണില്‍ വീണ്ടും ശക്തമാക്കി. ഇതോടെ ദ്രാവിഡ രാഷ്ട്രീയം കൂടുതല്‍ കരുത്ത് നേടിയെന്നും മനോരമ ന്യൂസിനു നല്കിയ അഭിമുഖത്തില്‍ കനിമൊഴി പറഞ്ഞു. പെരിയാറിന്റെ പ്രതിമയെ തൊട്ടാല്‍ ബിജെപിയുടെ ആയുസ് തന്നെ നഷ്ടമാകുമെന്നും കനിമൊഴി പറഞ്ഞു,
Discussion about this post