ഹൈദരാബാദ്: രണ്ട് കേന്ദ്രമന്ത്രിമാരെ പിന്‍വലിച്ചതിന് പിന്നാലെ തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടു. തീരുമാനം ചന്ദ്രബാബു നായിഡു എംപിമാരെ അറിയിച്ചു.ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. അമരാവതിയില്‍ ചേരുന്ന പാര്‍ട്ടി നേതൃ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ടിഡിപിക്ക് 16 ലോകസഭാ അംഗങ്ങളാണ് ഉള്ളത്. ആറ് രാജ്യസഭാ എംപിമാരും ഉണ്ട്.
ബിഎസ്പി അധ്യക്ഷ മായാവതിയെയും എസ്പി നേതാവ് മുലായം സിംങ് യാദവിനെയും നായിഡു ബന്ധപ്പെടുന്നുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തി.ആന്ധ്രക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേ്ധിച്ച് എന്‍ഡിഎ സര്‍ക്കാരിന് എതിരെ വെള്ളിയാഴ്ച അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ വൈ.എസ്.ആര് കോണ്‍ഗ്രസ്സ് തീരുമാനിച്ചിട്ടുണ്ട്.
പാര്‍ലമെന്റില്‍ ടിഡിപിയും അവിശ്വാസത്തിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇരുപാര്‍ട്ടികള്‍ക്കുമായി 25 അംഗങ്ങളാണ് ഉള്ളത്. 50 എംപിമാരുടെ പിന്തുണ അവിശ്വാസം അവതരപ്പിക്കാന്‍ വേണം. സഹകരണത്തിനായി കോണ്‍ഗ്രസിന്റ പിന്തുണ ടിഡിപി തേടിയിട്ടുണ്ട്.
Discussion about this post