ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ 2019ലെ നടപടി ശരിവച്ചതിനെതിരായ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ജഡ്ജിമാരുടെ ചേംബറിലാണ് ഹർജി പരിഗണിച്ചത്. സുപ്രീംകോടതി വിധിയിൽ പിഴവില്ലെന്നും പുനഃപരിശോധിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
. ജമ്മു കശ്മീരിന് പ്രത്യേക പരമാധികാരം ഇല്ലെന്നും 370 അനുച്ഛേദം താൽകാലികമായിരുന്നുവെന്നും നേരത്തെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. ജമ്മു കശ്മീരിന് എത്രയും വേഗം സംസ്ഥാന പദവി തിരികെ നൽകി തെരഞ്ഞെടുപ്പ് നടത്താനും കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.
Discussion about this post