തിരുവനന്തപുരം: ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ സ്ഥലംമാറ്റ വിഷയത്തിൽ ക്ഷമാപണം നടത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ. സർക്കുലർ റദ്ദാക്കിയതായി മാപ്പപേക്ഷിച്ചു സമർപ്പിച്ച സത്യവാങ്മൂലത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്നും അഭ്യർഥിച്ചു. കേസ് 24ന് വീണ്ടും പരിഗണിക്കും
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ ഇറക്കിയ സ്ഥലംമാറ്റ പട്ടിക ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു. പട്ടികയിൽ ഉൾപ്പെട്ട, നിലവിലെ സ്കൂളുകളിൽ നിന്നു വിടുതൽ വാങ്ങിയവർ പുതിയ സ്കൂളിൽ ജോലിയിൽ പ്രവേശിക്കണമെന്ന് ഡിജിഇ ഈ മാസം നാലിന് സർക്കുലർ ഇറക്കിയതാണ് കോടതിയലക്ഷ്യത്തിന് ഇടയാക്കിയത്. പിന്നാലെ സ്ഥലംമാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ പിൻവലിച്ചിരുന്നു.
ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പൊതു സ്ഥലം മാറ്റം പരിഗണിക്കുമ്പോള്‍ മാതൃജില്ല, സമീപ ജില്ല എന്നിവ ഒഴിവാക്കി ഔട്ട് സ്റ്റേഷന്‍ ഡ്യൂട്ടിക്കു മതിയായ മുന്‍ഗണന നല്‍കണമെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം പരിഗണിക്കാതെയായിരുന്നു സര്‍ക്കാര്‍ സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ പട്ടിക സ്റ്റേ ചെയ്തത്. മാനനദണ്ഡം ലംഘിച്ചാണ് സ്ഥലം മാറ്റം നടത്തിയെന്നും ട്രൈബ്യൂണല്‍ വിലയിരുത്തിയിരുന്നു.













Discussion about this post