തിരുവനന്തപുരം: സ്ത്രീകള്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത് മന്ത്രിയുടെ പിഎ. 30 വനിത ഉദ്യോഗസ്ഥരും മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും അടങ്ങുന്ന ഗ്രൂപ്പിലാണ് പ്രൈവറ്റ് സെക്രട്ടറി അശ്ലീല ചിത്രം പോസ്റ്റ് ചെയ്തത്.
സംഭവം വിവാദമായതോടെ പ്രതികരിക്കാന്‍ ശ്രമിച്ച വനിത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
മറ്റൊരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ലഭിച്ച ചിത്രം കഴിഞ്ഞ മാസം എട്ടിനാണ് ഇയാള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് ഗ്രൂപ്പ് അഡ്മിന്റെ സഹായത്തോടെ അംഗങ്ങളെയെല്ലാം പുറത്താക്കുകയായിരുന്നു. ഇയാള്‍ക്ക് കൈയബദ്ധം സംഭവിച്ചതാണെന്ന് പറഞ്ഞുകൊണ്ട് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇയാളെ സഹായിക്കാനായി രംഗത്തെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Discussion about this post