സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരായ ഹര്‍ജി സീറോ മലബാര്‍ സഭാംഗമായ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് പരിഗണിച്ചത് അനുചിതമെന്ന് എഴുത്തുകാരനും രാഷ്ട്രീയ നിരൂപകനുമായ അഡ്വക്കറ്റ് എ ജയശങ്കര്‍. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയിലാണ് ജയശങ്കറിന്റെ പ്രതികരണം.
”അത്തരമൊരു കേസ് അദ്ദേഹത്തിന് മുന്നില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹം ശ്രദ്ധിക്കണമായിരുന്നു. യശസ് നഷ്ടപ്പെടുന്നത് ഹൈക്കോടതിയ്ക്കാണ്. ജസറ്റിസ് ആന്റണി ഡൊമനിക് മെയ് 31ന് വിരമിച്ച് പോകും അദ്ദേഹത്തിന് ഒന്നും നഷ്ടപ്പെടാനില്ല. മലങ്കര സമുദായക്കാരനായ ജസ്റ്റിസ് ബഞ്ചമിന്‍ കോശി മലങ്കര സഭ തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകള്‍ എടുക്കാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി മലങ്കര സഭയുമായി ബന്ധപ്പെട്ട കേസുകളുണ്ട്. ബഞ്ചമിന്‍ കോശി അദ്ദേഹത്തിന്റെ പരിസരത്ത് പോലും അടുപ്പിച്ചിട്ടില്ല. എസ്എന്‍ ട്രസ്റ്റിനും, എസ്എന്‍ഡിപിക്കുമെതിരായ കേസുകള്‍ ജസ്റ്റിസ് ഉഷ സുകുമാരന്‍ കൈകൊണ്ടു പോലും തൊടാറില്ല.എന്‍എസ്എസ് പ്രസിഡണ്ടായിരുന്ന ശിവശങ്കര്‍ പണിക്കരുടെ മകനായ കെ.എസ് രാധാകൃഷ്ണന്‍ എന്‍എസ്എസുമായി വിതൂര ബന്ധമുള്ള കേസുപോലും ഏറ്റെടുക്കാറില്ല. ഇതെല്ലാം അനാവശ്യമായി ചീത്ത് പേരിന് ഇടയാക്കുന്ന കാര്യങ്ങളാണെന്നും ജയശങ്കര്‍ പറഞ്ഞു.ഒരു ന്യായാധിപന്‍ ഇത്രയും കാലത്തെ സല്‍പേരെല്ലാം കളഞ്ഞു കുളിച്ച് ഇത്തരം സംഗതികളിലേക്ക് എടുത്തുചാടുന്നതില്‍ അത്ഭുതം തോന്നുന്നുവെന്നും അദ്ദേഹം പറയുന്നു.
വീഡിയൊ-
https://www.youtube.com/watch?v=7NOXNMt-uo8&feature=youtu.be
Discussion about this post