കൊച്ചി: വിസില്‍ ബ്ലോവേഴ്‌സ് നിയമ പ്രകാരം സംരക്ഷണം ആവശ്യപ്പെട്ട് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കും കുടുംബത്തിനും അടിയന്തര സംരക്ഷണം ആവശ്യപ്പെട്ട് ജേക്കബ് തോമസ് നല്‍കിയ ഉപഹര്‍ജിയും കോടതിയുടെ പരിഗണിനയിലുണ്ട്
വിസില്‍ ബ്ലോവേഴ്‌സ് നിയമം നിലവില്‍ വന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കിയേക്കും. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ ജേക്കബ് തോമസിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ജേക്കബ് തോമസിന് വിസില്‍ ബ്ലേവേഴ്‌സ് നിയമത്തിന്റെ പരിഗണന ലഭിക്കില്ലെന്ന വാദമാണ് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്.
Discussion about this post