കോഴിക്കോട്: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അവഹേളിച്ച അദ്ധ്യാപകനെതിരെ വിദ്യാര്‍ത്ഥിസംഘടനകളുടെ ശ്കതമായ പ്രതിഷേധം . അദ്ധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് സംഘടകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. എബിവിപി,എസ്എഫ്‌ഐ എന്നീ സംഘടനകളാണ് പ്രതിഷേധവുമായെത്തിയത്. ലൈംഗിക പരാമര്‍ശം നടത്തി അവഹേളിച്ച അദ്ധ്യാപകന്‍ ജവഹര്‍ മുനവ്വറിനെ പുറത്തക്കണമെന്നാവശ്യപ്പെട്ടാണ് എബിവിപിയുടെ മാര്‍ച്ച് .മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ കോളേജിലെ രാജാ ഗെയ്റ്റിന് മുന്നില്‍ പോലീസ് തടഞ്ഞു. എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ വത്തക്ക മാര്‍ച്ചുമായി എത്തി.
Discussion about this post