ഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സാകിഉര്‍റഹ്മാന്‍ ലഖ്വിയെ പാകിസ്ഥാന് ജയില്‍ മോചിതനാക്കിയിതില് അമേരിക്ക കടുത്ത ആശങ്കപ്രകടിപ്പിച്ചു. ലഖ്വിയെ പാകിസ്ഥാന് മോചിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നും ഇതിലുള്ള ആശങ്ക പാകിസ്ഥാനെ അറിയിച്ചതായും അവര്‍ പറഞ്ഞു.മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായും യു.എസ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് ദ സ്റ്റേറ്റ് നിഷ ബിസ്വാല്‍ പറഞ്ഞു.
ഭീകരനായ ലഖ്വിയെ പാകിസ്താന് വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്നാണ് വിശ്വാസമെന്നും നിഷ ബിസ്വാല്‍ വ്യക്തമാക്കി. മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്മാരടക്കമുള്ള നിരപരാധികള്‍ക്ക് നീതി ഉറപ്പാക്കാന്‍ ഇന്ത്യക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
Discussion about this post