നികുതി വെട്ടിപ്പ് കേസില്‍ പ്രതിയായിരിക്കുന്ന വിജയ് മല്ല്യയുടെ ഭൂസ്വത്ത് കണ്ടുകെട്ടാന്‍ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയുടെ അനുമതി. ഇതെസംബന്ധിച്ച് എന്‍ഫോഴ്സ്മെന്റെ ഡയക്ടറേറ്റ് ആണ് ഹര്‍ജി നല്‍കിയത്. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ആയ ദീപക് ഷെരാവത്ത് ജപ്തി നടപടികള്‍ ബെംഗളൂരു പോലീസ് കമ്മീഷണര്‍ വഴി തുടങ്ങാന്‍ പറഞ്ഞിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നും നാടുകടന്നിരിക്കുന്ന മല്ല്യയുടെ മുഴുവന്‍ കടങ്ങളും വീട്ടാന്‍ ആസ്തിയുണ്ടെന്ന് മല്ല്യയുടെ യു.ബി ബ്രൂവറീസ് ഗ്രൂപ്പ് എന്ന കമ്പനി മാര്‍ച്ച് 9ന് ബെംഗളൂരു ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. മല്ല്യ ഇപ്പോള്‍ ലണ്ടനിലാണെന്നും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ഇന്ത്യയിലേക്ക് തിരിച്ച് വരാന്‍ പറഞ്ഞിരുന്നെങ്കിലും മല്ല്യ വന്നില്ലായിരുന്നു. തന്റെ പാസ്പോര്‍ട്ട് സര്‍ക്കാര്‍ റദ്ദാക്കിയെന്ന മല്ല്യയുടെ വിശദീകരണം വഞ്ചനാപരമായ ഒന്നും നിയമത്തിന്റെ ദുര്വ്വിനിയോഗവുമാണെന്നും കോടതി വിമര്‍ശിച്ചു.
Discussion about this post