മാവോയിസ്റ്റുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയാണ് ഛത്തീസഗഢിലെ ബസ്തര്‍ മേഖലയിലുള്ള ആദിവാസികള്‍. ഗ്രാമങ്ങളില്‍ വന്ന് തങ്ങളെ ബലമായി കൂട്ടിക്കൊണ്ടുപോയി ആയുധങ്ങള്‍ എടുപ്പിക്കുകയാണെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ആദിവാസി പറഞ്ഞു. ആദിവാസികള്‍ക്ക് സ്വന്തമായൊരു സര്‍ക്കാരും രാജ്യവും ഉണ്ടാക്കാന്‍ സാധിക്കുമെന്ന് പറഞ്ഞ് പറ്റിച്ചാണ് അവര്‍ തങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നതെന്നും അവര്‍ പറഞ്ഞു. നക്സലുകള്‍ കുട്ടികളെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് അയക്കാന്‍ സമ്മതിക്കില്ലായെന്നും റോഡുകളും പാലങ്ങളും മറ്റ് വികസന പ്രവര്ത്തനങ്ങള്ക്കുമെതിരാണെന്നും ആദിവാസികള്‍ പറയുന്നു.
ആദിവാസികള്‍ തിരിച്ച് അവരുടെ ഗ്രാമങ്ങളിലേക്ക് പോയാല്‍ അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ് നക്സലുകള്‍. ഒരു ആദിവാസിയെ പരസ്യമായി കൊന്ന് കഷ്ണങ്ങളാക്കിക്കൊണ്ട് നക്സലുകള്‍ അവരുടെ മൃഗീയത വ്യക്തമാക്കിയെന്ന് ആദിവാസികള്‍ പറയുന്നു.
ആദിവാസികള്‍ ഇപ്പോള്‍ നക്സലുകളുടെ ഒരു ക്യാമ്പിലാണ് താമസിക്കുന്നത്. നക്സലുകള്‍ പാവപ്പെട്ടവര്‍ക്കും ആദിവാസികള്ക്കുമെതിരാണെന്ന് ആദിവാസികള്‍ തന്നെ പറയുന്നു.
Discussion about this post