പാര്‍ലമെന്റെ് തുടര്‍ച്ചയായി സ്തംഭിക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പി-എന്‍.ഡി.എ എം.പിമാര്‍ ശമ്പളം വാങ്ങിക്കുന്നില്ലായെന്ന നിലപാടെടുത്തു. 23 ദിവസത്തെ ശമ്പളമാണ് ഇവര്‍ വേണ്ടാ എന്ന് വെച്ചത്. ശമ്പളം നല്‍കുന്നത് ജനങ്ങളെ സേവിക്കാനാണെന്നും അത് ചെയ്തില്ലെങ്കില്‍ ശമ്പളം മേടിക്കുന്നത് തെറ്റാണെന്നും കേന്ദ്ര മന്ത്രിയായ അനന്ദ് കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ജനാധിപത്യമല്ലാത്ത രാഷ്ട്രീയമാണ് പാര്‍ലമെന്റ് സ്തംഭിക്കുന്നതിന്റെ കാരണമെന്നും കോണ്‍ഗ്രസ് നേതാക്കളുടെ ഉള്ളില്‍ ജനാധിപത്യമില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂണിയന് ബഡ്ജറ്റിന് ശേഷം ഒരു പ്രധാന ബില്ല് പോലും പാര്‍ലമെന്റ് പാസ്സാക്കിയിട്ടില്ല. പതിനഞ്ചോളം പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയക്ക് സമീപം പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ബാങ്കിംഗ് തട്ടിപ്പ്, എസ്.സി/എസ്.ടി നിയമത്തില്‍ വന്ന വിധി, സി.ബി.എസ്.ഇ പേപ്പര്‍ ചോര്‍ച്ച തുടങ്ങിയ വിഷയങ്ങളിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിക്കുന്നത്.
Discussion about this post