“ഒരു അഡാര്‍ ലവ്” എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവിയെന്ന ഗാനം വീണ്ടും വിവാദത്തിലേക്ക്. ഗാനത്തിലെ രംഗങ്ങള്‍ മുസ്ലിങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും ഇസ്ലാമിക വികാരം വ്രണപ്പെടുത്തുന്നുവെന്നും പറഞ്ഞ് ഹൈദരാബാദ് സ്വദേശികളായ മുഖീത് ഖാന്‍, സഹീര്‍ ഉദ്ദീന്‍ അലി ഖാന്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഗാനരംഗം ചിത്രത്തില്‍ നിന്നും നീക്ക്ണമെന്നും സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രവാചകനെയും ഖദീജ ബീവിയെയും പറ്റി പറയുന്ന ഗാനത്തില്‍ കണ്ണിറുക്കുന്ന ദൃശ്യങ്ങളുണ്ട്. ഇത് ദൈവ നിന്ദയാണെന്നും ഇസ്ലാമില്‍ കണ്ണിറുക്കുന്നത് വിലക്കിയുട്ടണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഈ ഗാനം ഒരു മാപ്പിള പാട്ടാണെന്നും ഒരു രീതിയിലും ആരുടെയും വികാരങ്ങള്‍ വ്രണപ്പെടുത്താന്‍ നോക്കിയിട്ടില്ലെന്നും ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
Discussion about this post