കശ്മീരിലെ കതുവയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തെ തുടര്‍ന്ന് പോലിസ് ഹിന്ദു സമൂഹത്തെ വേട്ടയാടുന്നുവെന്നാരോപിച്ച് കശ്മീരിലെ നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തെ പ്രതികളെ രക്ഷിക്കാനുള്ള ഹിന്ദുക്കളുടെ ശ്രമമായി ചിത്രീകരിച്ച് പ്രചരണം. സംഭവത്തെ തുടര്‍ന്ന് പോലിസ് ഹിന്ദു യുവാക്കളെ വീടുകളില്‍ കയറി പിടിച്ചു കൊണ്ടു പോവുകയും, വേട്ടയാടുകയുമാണ് എന്നാരോപിച്ച് അന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ടായിരുന്നു ത്രിവര്‍ണ പതാക വഹിച്ചു കൊണ്ടുള്ള നാട്ടുകാരുടെ സമരം.
എന്നാല്‍ സംഘപരിവാര്‍ സംഘടനകളും ഹിന്ദുക്കളും നടത്തിയ പ്രചരണമായി ചിത്രീകരിച്ചു കൊണ്ടുള്ള വ്യാപക പ്രചരണമാണ് സോഷ്യല്‍ മീഡിയകളിലും മറ്റും നടക്കുന്നത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം എങ്ങനെ പ്രതികളെ സംരക്ഷിക്കാനുള്ളതാകുമെന്നാണ് ഉയരുന്ന ചോദ്യം. ചിലര്‍ നടത്തിയ പാതകങ്ങളുടെ പേരില്‍ ഒരു സമൂഹത്തെ തന്നെ ഒറ്റപ്പെടുത്തി താഴ്വരയില് നിന്ന് പലായാനം ചെയ്യിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കശ്മീരിലെ ചുരുക്കം ചില ഹിന്ദുമത ഭൂരിപക്ഷ മേഖലയില്‍ നടന്ന സംഭവവികാസങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു. ഹിന്ദു സമൂഹത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി ്വരെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. മതയാഥാസ്ഥിതികരും, തീവ്രവാദികളും ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് ആരോപണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീനഗറില്‍ അഭിഭാഷകര്‍ ബന്ദ് നടത്തുകയും, ത്രിവര്‍ണ പതാക ഏന്തി പ്രകടനം നടത്തുകയും ചെയ്തിരുന്നു.
ആര്‍എസ്എസുമായി യാതൊരു ബന്ധവുമില്ലാത്ത സംഭവത്തില്‍ സംഘപരിവാറിനെതിരെയുള്ള ആരോപണവും ചിലര്‍ ശക്തമാക്കിയിട്ടുണ്ട്. മതവൈര്യം വളര്‍ത്തി ഇത്തരം പ്രചരണങ്ങള്‍ ഇന്ത്യയില്‍ മറ്റ് ഇടങ്ങളിലും കലാപത്തിനായി ഉപയോഗിക്കാനുള്ള സാധ്യതയും സുരക്ഷ വിഭാഗങ്ങള്‍ തള്ളികളയുന്നില്ല.
മാസങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാതകത്തിന്റെ പേരില്‍ മതവൈര്യം പടര്‍ത്തുന്ന നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. ആസിഫയുടെ കൊലപാതകം നാടിനെ നടുക്കുന്നതാണെങ്കിലും അത് ഒരു മതത്തിന് നേരെ നടത്തുന്ന ആക്രമണമായി ചിത്രീകരിക്കുന്നതിന് പിന്നില്‍ ചില തീവ്രവാദ ശക്തികള്‍ ഇടപെടുന്നുണ്ട് എന്നാണ് സൂചന.
രാജ്യമെമ്പാടും നിരവധി കുട്ടികള്‍ പീഡിപ്പിക്കപ്പെടുകയും അതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്യാറുണ്ട്. എന്ന കൊല്ലപ്പെട്ടവരുടെ മതം പറഞ്ഞുള്ള വെറുപ്പു പരത്തല്‍ അപൂര്‍വ്വാണ്. ക്ഷേത്രത്തില്‍ വച്ച് കൊല ചെയ്യപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുമതവിശ്വാസത്തെ അപഹസിക്കുന്ന പോസ്റ്റുകളും മറ്റും പ്രചിരിക്കുന്നുണ്ട്. ഇതിനെ എതിര്‍ത്ത് എതിര് വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഹിന്ദുമതത്തെ പ്രതികൂട്ടിലാക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത് എന്നാണ് ആക്ഷേപം. പീഡിപ്പിക്കപ്പെട്ട ആളുകളുടെ മതം പറഞ്ഞുള്ള പ്രചരണങ്ങള്‍ രാജ്യത്തെ വല്ലാത്ത അപകടത്തിലേക്ക് കൊണ്ടു പോകുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ ആവശ്യമാണ്. എന്നാല്‍ ഇതെല്ലാം രാജ്യ വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നത് വലിയ അപകടമുണ്ടാക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post