സംസ്ഥാന മന്ത്രിമാര്‍ക്കും അവര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ക്കും മാര്‍ക്കിടല്‍ യജ്ഞവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ വ്യാപക പരാതികളുയര്‍ന്ന് കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുന്നോട്ട് പോകുന്ന ആഭ്യന്തര വകുപ്പ് മുതല്‍ പരിസ്ഥിതിയും ഐടിയും വരെയുള്ള വിഭാഗങ്ങള്‍ക്ക് എത്തരത്തിലാണ് അവലോകനം നടത്തുക എന്ന് വ്യക്തമാക്കാതെ പിണറായി.
ഇതിന്റെ ഭാഗമായുള്ള പ്രത്യേക ഫോം മുഖ്യമന്ത്രിയുടെ ഓഫീസ് മന്ത്രിമാര്‍ക്ക് നല്‍കിയിരിക്കുകയാണ്.ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കി, അവയുടെ പുരോഗതി, അതിനായി ചിലവഴിച്ച ഫണ്ട് എത്ര, ഇതെല്ലാമാണ് മന്ത്രിമാര്‍ പ്രധാനമായും ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍.
Discussion about this post